സൂറിച്ച്: ലോകകപ്പ് ഫുട്ബാളിൽ ഇന്ത്യയും ബ്രസീലും ഏറ്റുമുട്ടിയാൽ എങ്ങനെയുണ്ടാകും?. അങ്ങനെയൊരു മത്സരത്തിന് വേദിയാകുന്നത് ഇന്ത്യ കൂടിയാണെങ്കിലോ?. പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കും. എന്നാൽ, അങ്ങനെയൊരു മത്സരത്തിന് കളമൊരുങ്ങുകയാണ്.
അണ്ടർ 17 വനിത ലോകകപ്പിലാണ് ആതിഥേയരായ ഇന്ത്യ ഗ്രൂപ്പ് എയിൽ ബ്രസീലിനൊപ്പം പോരടിക്കുക. യു.എസ്.എ, ബ്രസീൽ, മൊറോക്കോ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. സൂറിച്ചിലെ ഫിഫ ആസ്ഥാനത്താണ് നറുക്കെടുപ്പ് നടന്നത്. 16 ടീമുകൾ നാല് ഗ്രൂപ്പുകളിലായാണ് ഏറ്റുമുട്ടുക.
ഒക്ടോബർ 11 മുതൽ 30 വരെയാണ് ലോകകപ്പ്. ആദ്യമായാണ് ഇന്ത്യൻ അണ്ടർ 17 വനിത ടീം ലോകകപ്പിൽ ബൂട്ടണിയുന്നത്. ആതിഥേയരെന്ന നിലയിൽ നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു. 11ന് യു.എസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യയുടെ മൂന്നു ഗ്രൂപ്പ് മത്സരങ്ങളും ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ്. ഫിഫ, പ്രാദേശിക ഓർഗനൈസിങ് സമിതി (എൽ.ഒ.സി) യോഗമാണ് വേദി തീരുമാനിച്ചത്.
ഗ്രൂപ്പ് ബിയിൽ ജർമനി, നൈജീരിയ, ചിലി, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളും ഗ്രൂപ്പ് സിയിൽ സ്പെയിൻ, കൊളംബിയ, മെക്സിക്കോ, ചൈന ടീമുകളും ഗ്രൂപ്പ് ഡിയിൽ ജപ്പാൻ, ടാൻസാനിയ, കാനഡ, ഫ്രാൻസ് എന്നിവയും പരസ്പരം ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.