ചിയാങ് മായ് (തായ്ലൻഡ്): കിങ്സ് കപ്പിൽ മൂന്നാം സ്ഥാനം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയെ ലബനാൻ ഏകപക്ഷീയ ഒരു ഗോളിന് പരാജയപ്പെടുത്തി. 77ാം മിനിറ്റിൽ ഖാസിം അൽ സെയ്നാണ് ലബനാന് വേണ്ടി വിജയഗോൾ നേടിയത്.
സെമി ഫൈനലിലെ ആവേശകരമായ പോരാട്ടത്തിൽ ഇറാഖിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ ഇന്ത്യ മൂന്നാം സ്ഥാനം ഉറപ്പിച്ചാണ് ബൂട്ടുകെട്ടി ഇറങ്ങിയത്. ഈ വർഷം നേർക്കുനേർ വന്ന മത്സരങ്ങളിൽ നേരിയ മേൽകൈ ഉള്ള ഇന്ത്യയുടെ പ്രതീക്ഷകളെ ലബനാൻ അവസാന നിമിഷം ഒരു ആക്രോബാറ്റിക് ഫിനിഷിലൂടെ തകർക്കുകയായിരുന്നു.
ഈ വർഷം ഇന്ത്യക്കെതിരായി ലബനാന്റെ ആദ്യ വിജയമാണിത്. നേരത്തെ, ലബനാനുമായി മൂന്നുതവണ ഏറ്റുമുട്ടിയതിൽ രണ്ടുതവണയും ജയം ഇന്ത്യക്കായിരുന്നു. സാഫ് കപ്പ് സെമിയിൽ ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യൻ ജയം. ജൂണിൽ നടന്ന ഇന്റർകോണ്ടിനെന്റൽ കപ്പിൽ ലീഗ് ഘട്ടത്തിൽ 0-0ന് സമനില വഴങ്ങിയ ഇന്ത്യ ഫൈനലിൽ ലബനാനെ 2-0ന് തോൽപിച്ചു. ലോക റാങ്കിങ്ങിൽ ഇന്ത്യ 99ാം സ്ഥാനത്തും ലബനാൻ 100ാം സ്ഥാനത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.