മൂന്ന്​ മാറ്റങ്ങളുമായി ഇന്ത്യ; ഉസ്​ബെകിസ്​താനെതിരെ കിക്കോഫ്​ ഉടൻ

ദോഹ: ഏഷ്യൻ കപ്പ്​ ഫുട്​ബാൾ ഗ്രൂപ്പ്​ ‘ബി’യിലെ നിർണായകമായ രണ്ടാം അങ്കത്തിനിറങ്ങുന്ന ഇന്ത്യയുടെ ​െപ്ലയിങ്​ ഇലവനിൽ മാറ്റങ്ങളുമായി കോച്ച്​ ഇഗോർ സ്​റ്റിമാക്​. ആസ്​ട്രേലിയക്കെതിരെ കളിച്ച ടീമിൽനിന്നും മൂന്ന് മാറ്റങ്ങളുമായാണ്​ ഇന്ത്യ ഉസ്​ബെകിസ്​താനെതിരെ ഇറങ്ങുന്നത്​. അനിരുദ്ധ്​ ഥാപ്പ, നൗറം മഹേഷ്​ സിങ്​, ആകാശ്​ മിശ്ര എന്നിവർ ​െപ്ലയിൽ ഇലവനിൽ തിരിച്ചെത്തി. സുബാശിഷ്​ ബോസ്​, ചാങ്​തെ, ദീപക്​ താംഗ്രി എന്നിവരെ ബെഞ്ചിലേക്ക് മാറ്റിയാണ്​ കോച്ചിന്റെ നീക്കം. ഇന്ത്യൻ സമയം രാത്രി എട്ടിന്​ അഹമ്മദ്​ ബിൻ അലി സ്​റ്റേഡിയത്തിലാണ്​ മത്സരം.

​െപ്ലയിങ്​ ഇലവൻ: ഗുർ​പ്രീത്​ സിങ്​, ആകാശ്​ മിശ്ര, രാ​ഹുൽ ഭേകെ, സന്ദേശ്​ ജിങ്കാൻ, നിഖിൽ പൂജാരി, അപുയ, അനിരുദ്ധ്​ ഥാപ്പ, സുരേഷ്​ വാങ്​ജം സിങ്​, മൻവിർ സിങ്​, സുനിൽ ഛേത്രി, നൗറം മഹേഷ്​ സിങ്​. 


Tags:    
News Summary - India with three changes; Kick off against Uzbekistan soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.