കോപ്പ ജയിച്ചെത്തിയ മെസ്സിക്ക് അവിസ്മരണീയ സ്വീകരണമൊരുക്കി ഇൻറർ മയാമി; പരിക്ക് വകവെക്കാതെ ഗ്രൗണ്ടിലെത്തി താരം

കോപ്പ അമേരിക്കയിൽ വീണ്ടും അർജന്റീന കിരീടം നേടിയതിന് പിന്നാലെ ടീം ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണൽ മെസ്സിക്ക് അവിസ്മരണീയ സ്വീകരണമൊരുക്കി ഇന്റർ മയാമി. ക്ലബിന്റെ കഴിഞ്ഞ ദിവസത്തെ മത്സരത്തിന് മുമ്പായിരുന്നു സ്വീകരണം. പരിക്ക് കാരണം ഇന്റർമയാമിയുടെ ആദ്യ രണ്ട് മത്സരങ്ങളിൽ മെസ്സിയുണ്ടാവില്ലെന്ന് ക്ലബ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പരിക്ക് വകവെക്കാതെ സുരക്ഷാബൂട്ട് ധരിച്ചാണ് മെസ്സി ഇന്നലെ സ്​റ്റേഡിയത്തിലെത്തിയത്. വൻ കരഘോഷത്തോടെയായിരുന്നു ഇന്റർമയാമി ആരാധകർ പ്രിയതാരത്തെ വരവേറ്റത്. തുടർന്ന് മെസി നേടിയ 45 കിരീടങ്ങളെ സൂചിപ്പിക്കുന്ന ബോർഡുകളുമായി കുട്ടിക​ളെ ഗ്രൗണ്ടിൽ അണിനിരത്തി. പിന്നീട് ക്ലബിന്റെ ഉപഹാരം മെസ്സിക്ക് സമ്മാനിക്കുകയും ചെയ്തു.

കൊളംബിയയെ തോൽപ്പിച്ചാണ് അർജന്റീന തങ്ങളുടെ തുടർച്ചയായ രണ്ടാം കോപ്പ ​അമേരിക്ക കിരീടം സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിക്കിടെ ലയണൽ മെസ്സിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രണ്ടാം പകുതിയിൽ മെസ്സി കളിക്കാനിറങ്ങിയെങ്കിലും പരിക്ക് ഗുരുതരമായതോടെ അർജന്റീന കോച്ച് സ്കലോണി അദ്ദേഹത്തെ പിൻവലിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരത്തിൽ ഇന്റർമയാമി ചിക്കഗോയെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്റർമയാമി ചിക്കാഗോക്കെതിരെ ജയിച്ച് കയറിയത്. ആറാം മിനിറ്റിൽ മാറ്റിയാസ് റോജാസിലൂടെ ഇൻർമയാമിയാണ് ആദ്യം മുന്നി​ലെത്തിയത്. എന്നാൽ 73ാം മിനിറ്റിൽ റാഫേൽ ചിച്ചൂസിലൂടെ ചിക്കാഗോ സമനില പിടിച്ചു. എന്നാൽ, ഇതിന് പിന്നാലെ 75ാം മിനിറ്റിൽ ആൽബയുടെ ഗോളിലൂടെ മുന്നിലെത്തിയ ഇൻറർ മയാമി മത്സരത്തിൽ ജയിച്ച് കയറി.

Tags:    
News Summary - Injured Lionel Messi hobbles onto field protective boot as Inter Miami celebrate captain's 45th major title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.