മേജർ സോക്കർ ലീഗ് കപ്പിൽ ലയണൽ മെസ്സിയുടെയും സംഘത്തിന്‍റെയും പ്ലേ ഓഫ് സ്വപ്നം പൊലിഞ്ഞു. പോസ്റ്റ് സീസൺ പ്ലേ ഓഫ് മത്സരത്തിലെ ആദ്യ റൗണ്ടിൽ തന്നെ ഇന്‍റർ മയാമി പുറത്തായി. ബെസ്റ്റ് ഓഫ് ത്രീയിലെ മൂന്നാം മത്സരത്തിലും അറ്റ്ലാന്‍റ യുനൈറ്റഡിനോട് തോറ്റതോടെയാണ് മെസ്സിയും സംഘവും പുറത്തായത്.
സ്വന്തം തട്ടകമായ ചേസ് സ്‌റ്റേഡിയത്തില്‍ ആദ്യം ലീഡ് നേടിയ ശേഷം രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് മയാമിയുടെ പരാജയം. മത്സരത്തിന്‍റെ 76ാ ം മിനിറ്റിൽ ബാര്‍തോസ് സ്ലിസാണ് അറ്റ്ലാന്‍റോക്കായി വിജയ ഗോൾ നേടിയത്. ഇരട്ട ഗോൾ നേടിയ ജമാൽ തിയാറെയാണ് അറ്റ്ലാന്‍റയുടെ വിജയശിൽപ്പി. രണ്ടാം മത്സരത്തിൽ പരാജയമായിരുന്നു മെസ്സി മൂന്നാം മത്സരത്തിൽ മയാമിക്കായി ഗോൾ നേടിയിരുന്നു. മത്സരം ആരംഭിച്ച് 17 മിനിറ്റുകൾകപ്പുറം മത്യാസ് റോഹാസിലൂടെ മയാമി ലീഡ് നേടിയിരുന്നു. രണ്ട് മിനിറ്റിനപ്പുറം തിയാറെ തന്‍റെ ആദ്യ ഗോൾ സ്വന്തമാക്കിക്കൊണ്ട് അറ്റ്ലാന്‍റയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നീട് 21ാം മിനിറ്റിൽ തിയാറെ വീണ്ടും ഗോൾ നേടികൊണ്ട് അറ്റ്ലാന്‍റയെ മുന്നിലെത്തിച്ചു.
രണ്ടാം പകുതിയും കഴിഞ്ഞ് മുന്നോട്ട് നീങ്ങിയ മത്സരത്തിൽ 65ാം മിനിറ്റിൽ മെസ്സി മയാമിയെ ഒപ്പമെത്തിച്ചുവെങ്കിലും 76ാം മിനിറ്റിൽ മയാമിയെ ഞെട്ടിച്ചുക്കൊണ്ട് സ്ലിസ് നേടിയ ഗോളിൽ അറ്റ്ലാന്‍റ ജയിച്ചുകയറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.