ബംഗളൂരു: ഐ.എസ്.എല്ലിൽ ബംഗളൂരു എഫ്.സിക്ക് തുടർച്ചയായി മൂന്നാം സമനിലക്കുരുക്ക്. പഞ്ചാബ് എഫ്.സിയുമായുള്ള മത്സരം 3-3 ന് പിരിഞ്ഞു. ബംഗളൂരുവിന്‍റെ മൈതാനത്ത് ആദ്യ പകുതിയിൽ പഞ്ചാബിനായിരുന്നു മുൻതൂക്കം. 19ാം മിനിറ്റിൽ പ്രതിരോധ താരം നിഖിൽ പ്രഭുവിന്‍റെ ഗോളിലൂടെ സന്ദർശകർ ലീഡെടുത്തു.
രണ്ടു മിനിറ്റിനകം മധ്യനിരതാരം ഹർഷ് പത്രയിലൂടെ സമനില പിടിച്ച ബംഗളൂരുവിനെ 26ാം മിനിറ്റിൽ ദിമിത്രിയോസിന്‍റെ ഉഗ്രൻ ബാക്ക് ഹെഡറിലൂടെ എതിരാളികൾ ഞെട്ടിച്ചു. നാലു മിനിറ്റിനകം പഞ്ചാബ് ക്യാപ്റ്റൻ ലൂക്കയുടെ അളന്നുമുറിച്ച വോളിയിൽ വീണ്ടും ആതിഥേയരുടെ വല കുലുങ്ങി (3-1). രണ്ടു ഗോളിന് പിറകിലായ ബംഗളൂരുവിന് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ എതിർഗോളിയുടെ പിഴവാണ് രക്ഷയായത്. ഗോളി രവികുമാറിന്‍റെ കൈയിൽനിന്ന് വഴുതിയ പന്ത് മുന്നേറ്റതാരം കർട്ടിസ് മെയിൻ തട്ടി വലയിലാക്കി (3-2).
രണ്ടാം പകുതിയിൽ സമനില ഗോളിനായുള്ള ബംഗളൂരുവിന്‍റെ തുടർ മുന്നേറ്റങ്ങൾക്ക് 67ാം മിനിറ്റിൽ ഫലംകണ്ടു. എതിർ താരത്തിൽനിന്ന് പന്ത് പിടിച്ച് സുനിൽ ഛേത്രി ബോക്സിലേക്ക് നൽകിയ പന്തിൽ യാവിയുടെ ഗ്രൗണ്ടർ ഫിനിഷ്. സ്കോർ: 3-3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.