കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ൾ പ​രി​​ശീ​ല​ന​ത്തി​ൽ

പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് എതിരാളികൾ ബംഗളൂരു; ഇന്ന് ഹൈദരാബാദിനെതിരെ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ലീഗ് റൗണ്ടിലെ അവസാന കളി ഇന്ന്. പ്ലേഓഫ് ഉറപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകമായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിലവിലെ ജേതാക്കളായ ഹൈദരാബാദ് എഫ്.സിയെ നേരിടും. ഹൈദരാബാദ് (39) രണ്ടാം സ്ഥാനവുമായി നേരത്തേ സെമിഫൈനലിൽ ഇടമുറപ്പിച്ചിട്ടുണ്ട്.

നിലവിൽ അഞ്ചാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സ് മികച്ച ജയത്തിലൂടെ മൂന്നോ നാലോ സ്ഥാനത്തെത്താനായിരിക്കും ശ്രമിക്കുക. ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് എ.ടി.കെ മോഹൻ ബഗാനും ബംഗളൂരു എഫ്.സിക്കുമൊപ്പം 34 പോയന്റാവും. എന്നാൽ, നിലവിൽ ഗോൾ ശരാശരിയിൽ കേരള സംഘം ഇരുടീമുകൾക്കും പിന്നിലാണ്. എ.ടി.കെയുടെ ഗോൾ ശരാശരി +7ഉം ബംഗളൂരുവിന്റേത് +4ഉം ആണ്. ബ്ലാസ്റ്റേഴ്സിന്റേതാവട്ടെ +1ഉം. മൂന്നോ നാലോ സ്ഥാനം നേടിയാൽ സ്വന്തം മൈതാനത്ത് പ്ലേഓഫ് കളിക്കാം എന്ന ആനുകൂല്യമുണ്ട്. മൂന്നും ആറും സ്ഥാനക്കാർ തമ്മിലും നാലും അഞ്ചും സ്ഥാനക്കാർ തമ്മിലുമാണ് ഏക പാദ പ്ലേഓഫ് മത്സരങ്ങൾ.

എ.ടി.കെക്ക് ജയം

കൊൽക്കത്ത: നഗരവൈരികൾ തമ്മിലുള്ള പോരിൽ ഈസ്റ്റ് ബംഗാളിനെതിരെ 2-0 വിജയവുമായി എ.ടി.കെ മോഹൻ ബഗാൻ മൂന്നാംസ്ഥാനത്തേക്ക് കയറി. സ്ലാവ്കോ ഡമ്യനോവിച് (68), ദിമിത്രി പെട്രാറ്റോസ് (90) എന്നിവരാണ് ഗോൾ നേടിയത്. 20 മത്സരങ്ങളിൽ എ.ടി.കെക്ക് 34ഉം ഈസ്റ്റ് ബംഗാളിന് 19ഉം പോയന്റാണുള്ളത്. പത്താം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ. അഞ്ചു പോയന്റുള്ള നോർത്ത് ഈസ്റ്റ് യുനൈറ്റഡ് ആണ് അവസാന സ്ഥാനത്ത്.

Tags:    
News Summary - ISL: Blasters vs Hyderabad today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.