ഭുവനേശ്വർ: നിലവിലെ ചാമ്പ്യന്മാരും പുതിയ ഷീൽഡ് ജേതാക്കളുമെന്ന പൊലിമയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഇന്ത്യൻ സൂപ്പർ ലീഗ് സെമി ഫൈനലിനിറങ്ങുന്നു. നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തി കേരള ബ്ലാസ്റ്റേഴ്സിനെതിരെ 2-1ന്റെ തകർപ്പൻ ജയം നേടി സെമിയിൽ കടന്ന ആതിഥേയരായ ഒഡിഷ എഫ്.സിയാണ് എതിരാളികൾ. നിലവിലെ ഫോം നോക്കുമ്പോൾ ബഗാനാണ് മുൻതൂക്കമെങ്കിലും ഒഡിഷ എഫ്.സിയുടെ തട്ടകമായ കലിംഗ സ്റ്റേഡിയത്തിൽ മറിനേഴ്സിന് എളുപ്പമാവില്ല കാര്യങ്ങൾ.
ഏപ്രിൽ 28ന് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് സെമി രണ്ടാം പാദം. ഇതിന് മുന്നോടിയായി ഒന്നാംപാദത്തിൽ ജയിച്ച് മുൻതൂക്കം നേടാനാവും ബഗാന്റെ ശ്രമം. ഇന്ന് കൈവിട്ടാൽ പിന്നൊരു തിരിച്ചുവരവ് പ്രയാസകരമാവുമെന്ന ബോധ്യം ഒഡിഷക്കുണ്ട്.
നാളെ മഡ്ഗാവിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ ആതിഥേയരായ എഫ്.സി ഗോവ രണ്ടാം സെമിയുടെ ഒന്നാം പാദത്തിൽ മുംബൈ സിറ്റിയെ നേരിടും. 29ന് മുംബൈ ഫുട്ബാൾ അറീനയിലാണ് രണ്ടാംപാദം. ചെന്നൈയിൻ എഫ്.സിയെ പ്ലേഓഫിൽ 2-1ന് തോൽപിച്ചാണ് ഗോവയുടെ വരവ്. ബഗാനും മുംബൈ സിറ്റിയും ഒന്നും രണ്ടും സ്ഥാനക്കാരായി നേരിട്ട് സെമിയിലെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.