ഗോൾകീപ്പർ നോറ ഫെർണാണ്ടസ് കേരള ബ്ലാസ്റ്റേഴ്സിൽ

കൊച്ചി: ഗോൾകീപ്പർ നോറ ഫെർണാണ്ടസ് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുമായി മൂന്നുവർഷത്തെ കരാർ ഒപ്പുവെച്ചു. 2027 വരെയാണ് താരം കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി കളിക്കുക. ഗോവയിൽ ജനിച്ച നോറ സാൽഗോക്കർ എഫ്.സിയുടെ അണ്ടർ 18 ടീമിലൂടെയാണ് പ്രഫഷനൽ കരിയർ ആരംഭിച്ചത്. 2020ൽ ചർച്ചിൽ ബ്രദേഴ്സിലേക്ക് ചേക്കേറുന്നതിനു മുമ്പ് അണ്ടർ18 ഐ ലീഗിലും ഗോവ പ്രഫഷനൽ ലീഗിലും നോറ സാൽഗോക്കറിന് വേണ്ടി കളിച്ചിട്ടുണ്ട്.

2020നും 2023നും ഇടയിൽ നോറ ഐ ലീഗിലും സൂപ്പർ കപ്പിലുമായി ചർച്ചിൽ ബ്രദേഴ്സിനായി 12 മത്സരങ്ങൾ കളിച്ചു. ഒടുവിൽ 2023-24 ഐലീഗ് സീസണിൽ ആദ്യ ചോയ്സ് ഗോൾകീപ്പറായി ഐസ്വാൾ എഫ്.സി അദ്ദേഹത്തിന് അവസരം നൽകി. ആ സീസണിൽ നോറ 17 മത്സരങ്ങൾ കളിച്ചു. തായ്ലൻഡിൽ പ്രീ-സീസൺ തയാറെടുപ്പുകൾക്കായി നോറ ടീമിനൊപ്പം ചേരും. സോംകുമാറിനുശേഷം കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ വിൻഡോയിൽ ഒപ്പുവെക്കുന്ന രണ്ടാമത്തെ ഗോൾകീപ്പറാണ് നോറ.

കേരള ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിൽ അഭിമാനവും ആവേശവും ഉണ്ടെന്നും മികച്ച പ്രകടനം നടത്താൻ കാത്തിരിക്കുകയാണെന്നും നോറ ഫെർണാണ്ടസ് പറഞ്ഞു.

Tags:    
News Summary - ISL: Kerala Blasters sign goalkeeper Nora Fernandes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.