റോം: ഏത് സമയത്താണാവോ യൂറോകപ്പിന്‍റെ സ്പോൺസർഷിപ്പ് ഏറ്റെടുത്തതെന്ന് കൊക്കക്കോള ചിന്തിക്കുന്നുണ്ടാകും. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വാർത്ത സമ്മേളനത്തിനിടെ കൊക്കക്കോള മാറ്റിവെച്ചതിന്‍റെ ക്ഷീണം മാറും മുേമ്പ ദേ വരുന്നു.. അടുത്ത അടി!.
ഇറ്റലിയുടെ സൂപ്പർതാരം മാന്വൽ ലൊകാടെല്ലിയാണ് ഇക്കുറി പണി കൊടുത്തത്. സ്വിറ്റ്സർലൻഡുമായുള്ള മത്സരത്തിൽ ഇരട്ടഗോളുമായുള്ള മിന്നും പ്രകടനത്തിന് ശേഷം മാൻ ഓഫ് ദി മാച്ച് ഏറ്റുവാങ്ങാനെത്തിയപ്പോഴായിരുന്നു ലൊകാടെല്ലി കോള ബോട്ടിലുകൾ മാറ്റിവെച്ചത്. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
റൊണോൾഡോ പാനീയം എടുത്തു മാറ്റിയതിന് പിന്നാലെ കോർപ്പറേറ്റ് ഭീമൻ കൊക്ക കോളക്ക് കോടികളുടെ നഷ്ടം ഉണ്ടായിരുന്നു. കമ്പനിയുടെ ഓഹരി വില 1.6 ശതമാനമാണ് ഇടിഞ്ഞത്. കൊക്ക കോളയുടെ ആസ്തി 342 ബില്യൺ ഡോളറിൽ നിന്ന് 338 ബില്യൺ ഡോളറായി കുറയുകയും ചെയ്തു. നാല് ബില്യൺ ഡോളറിെൻറ നഷ്ടമാണ് കമ്പനിക്കുണ്ടായത്.
യുറോ കപ്പ് വാർത്ത സമ്മേളനത്തിനായി എത്തിയ റൊണോൾഡോ ആദ്യം ചെയ്തത് കൊക്ക കോള രണ്ട് കുപ്പിപാനീയം എടുത്തുമാറ്റുകയായിരുന്നു. മുന്നിൽ നിന്ന് ദൂരെ നിർത്തുക മാത്രമല്ല, കുപ്പിവെള്ളം എടുത്തുയർത്തി നീരസവും അമർഷവും സമം ചേർത്ത് ചുറ്റുംനിന്നവർക്ക് ഉപദേശം നൽകാനും റോണോ മറന്നില്ല: ''വെള്ളമാണ് കുടിക്കേണ്ടത്''. പാതി മറഞ്ഞാണെങ്കിലും ഇതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് കമ്പനിക്ക് തിരിച്ചടിയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.