ലണ്ടൻ: ഫുട്ബാളിന്റെ തറവാട്ടിലേക്ക് ഇക്കുറി ഹാരി കെയ്നും കൂട്ടരും കിരീടമെത്തിക്കുമെന്ന് കണക്ക് കൂട്ടി 'ഇറ്റ്സ് കമിങ് ഹോം' പാടിയവർക്ക് നിരാശ സമ്മാനിക്കുന്നതായിരുന്നു വെംബ്ലിയിൽ നടന്ന യൂറോ കപ്പ് ഫൈനൽ. പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഇറ്റലി കപ്പ് റോമിലേക്ക് കൊണ്ടുപോകുകയാണ്.
55 കൊല്ലമായി ഒരു കിരീടത്തിനായി കാത്തിരിക്കുന്ന ജനതക്ക് പ്രതീക്ഷകൾ നൽകാനായി എന്ന നിലയിൽ ഗാരത് സൗത്ത്ഗേറ്റിനും സംഘത്തിനും ആശ്വസിക്കാം. പെനാൽറ്റിയിലെ നിർണായക സേവിന് ശേഷം 'ഇറ്റ്സ് കമിങ് ടു റോം' എന്നായിരുന്നു ഇറ്റലിയുടെ ഫൈനലിലെ സ്കോറർ ലിയനാർഡോ ബൊനൂച്ചി ടെലിവിഷൻ ക്യാമറകളെ നോക്കി അലറിയത്. ഫൈനലിന് മുന്നോടിയായി മാധ്യമങ്ങളും ആരാധകരും വലിയ പ്രചാരണം നൽകിയ 'ഇറ്റ്സ് കമിങ് ഹോം' എന്ന ഗാനത്തിനിട്ട് ഒന്ന് കൊട്ടുകയായിരുന്നു ബൊനൂച്ചി.
ഏതൊരു മേജർ ടൂർണമെന്റ് വരുേമ്പാഴും ഇംഗ്ലീഷ് ആരാധകർ ഏറ്റുപാടുന്ന ഗാനമാണ് 'ഇറ്റ്സ് കമിങ് ഹോം'. ഡേവിഡ് ബാഡീലും ഫ്രാങ്ക് സ്കിന്നറും രചിച്ച് ലൈറ്റ്നിങ് സീഡ്സ് ഇൗണമിട്ട ഗാനം 1996ൽ ഇംഗ്ലണ്ട് സ്വന്തം മണ്ണിൽ യൂറോകപ്പിന് വേദിയൊരുക്കിയപ്പോൾ ഔദ്യോഗിക ഗാനമായി തെരഞ്ഞെടുക്കപ്പെടുകയായരുന്നു. വർഷങ്ങളായി ഇംഗ്ലണ്ട് ഒരു അന്താരാഷ്ട്ര കിരീടം സ്വന്തമാക്കിയിട്ട്. 1966 ലോകകപ്പ് ഫൈനലിലായിരുന്നു ഇംഗ്ലണ്ട് അവസാനമായി ഒരു മേജർ കിരീടം സ്വന്തമാക്കിയത്.
പ്രതിഭാധാരാളിത്തമുള്ള ഇംഗ്ലീഷ് ടീം ഇക്കുറി വൻ പ്രതീക്ഷയിലുമായിരുന്നു. പാട്ടും മേളവുമായി എഴുപതിനായിരത്തോളം വരുന്ന കാണികളാണ് ഞായറാഴ്ച വെംബ്ലിയിലെത്തിയിരുന്നത്. ഫൈനലിൽ ആക്രമിച്ച് ഇംഗ്ലീഷ് പട ആദ്യം മുന്നിലെത്തി. അതും ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഫൈനൽ ഗോളിലൂടെ.
ഇരച്ചെത്തിയ ആയിരങ്ങളെ പ്രകമ്പനം കൊള്ളിച്ച് മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ഇറ്റാലിയൻ പോസ്റ്റിലേക്ക് നിറയൊഴിച്ച് ഇംഗ്ലണ്ട് ഏവരെയും ഞെട്ടിച്ചിരുന്നു. ഇടം കാലുകൊണ്ട് അതിമനോഹരമായി പന്ത് േപ്ലസ് ചെയ്ത ലൂക് ഷായാണ് ഇംഗ്ലീഷുകാരെ സ്വപ്നങ്ങളുടെ പറുദീസയിലെത്തിച്ചത്. ചടുലതാളത്തിൽ മുന്നേറിയ കൗണ്ടർ അറ്റാക്കിലൂടെയാണ് ഇംഗ്ലീഷ് ഗോൾ പിറന്നത്. പന്ത് വലയിൽ ചുംബിച്ച നിമിഷത്തിൽ ഗാലറി ഉന്മാദത്താൽ തുള്ളിച്ചാടി.
എന്നാൽ 66ാം മിനിറ്റിൽ ബൊലൂചിയിലൂടെ ഇറ്റലി ഇംഗ്ലണ്ടിനെ തളച്ചു. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും വിജയഗോളെത്തായതായതോടെ ഷൂട്ട് ഔട്ടിലേക്ക് നീളുകയായിരുന്നു. മുഴുവൻ സമയത്തും അധിക സമയത്തും സ്കോർ 1-1 ആയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ഷൂട്ട് ഒൗട്ടിൽ ഇംഗ്ലണ്ടിന്റെ കൗമാര താരങ്ങളായ മാർകസ് റാഷ്ഫോഡിന്റെയും ജേഡൻ സാഞ്ചോയുടേയും ബുകായി സാക്കയുടേയും കിക്കുകൾ പിഴച്ചതോടെയാണ് ഇറ്റലി യൂറോയിൽ രണ്ടാം മുത്തമിട്ടത്. ഇറ്റലിയുടെ ബെലോട്ടിയുടേയും ജോർജീഞ്ഞോയുടേയും കിക്കുകൾ ഇംഗ്ലീഷ് ഗോൾകീപ്പർ ജോർദൻ പിക്ഫോർഡ് തടുത്തിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.