ലണ്ടൻ: ചാമ്പ്യൻസ് ലീഗ് എ.സി മിലാൻ-ലിവർപൂൾ ഉഗ്രപോരാട്ടത്തിൽ ആദ്യ പകുതി 2-1ന് പിന്നിലായ ലിവർപൂളിനെ ട്രോളിയതായിരുന്നു മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ മുൻ ഡിഫൻറർ ഗാരിനെവില്ലെ. എന്നാൽ, കളി അവസാനിച്ചപ്പോൾ ആൻഫീൽഡിലെ ചെമ്പട 3-2ന് ജയിച്ചു കയറി. അരലക്ഷത്തോളം ആരാധകർ ആർത്തിരമ്പിയ സമയം. കളികഴിയും മുേമ്പ കളിയാക്കിയ ഗാരിനെവില്ലെയെ ആരാധകർ വിട്ടില്ല. സമൂഹമാധ്യമങ്ങളിലെ ട്രോളിൽ തിരിച്ചടി നൽകി. ലിവർപൂളിന്‍റെ തന്നെ മുൻ താരമായ ജാമി കാരഗറാണ് ട്രോളാൻ മുന്നിൽ നിന്നത്. കളിമുഴുവൻ കണാതെ വീമ്പുപറയുന്നവരുണ്ടെന്ന് ട്വിറ്ററിലൂടെ അദ്ദേഹം പരിഹസിച്ചു.
.@GNev2 as that goal went in 😂😂 #ChampionsLeague #LIVACM pic.twitter.com/BsjTiqNa6b
— Jamie Carragher (@Carra23) September 15, 2021
ചാമ്പ്യൻസ് ലീഗ് 2021-22 സീസണിലെ മരണഗ്രൂപാണ് 'ബി'. അതിലെ ആവേശപ്പോരാട്ടത്തിൽ 3-2നായിരുന്നു ഇറ്റാലിയൻ കരുത്തരായ എ.സി മിലാനെതിരെ ലിവർപൂളിന്‍റെ വിജയം. ട്രന്‍റ് അലക്സാണ്ടർ അർണോൾഡിന്‍റെ ഷോട്ടിലാണ്(9) ലിവർപൂൾ ആദ്യം മുന്നിലെത്തുന്നത്. എന്നാൽ, രണ്ടു ഗോളുകൾ തിരിച്ചടിച്ച് എ.സി മിലാൻ ഒപ്പമെത്തി. ആന്‍റെ റെബിച്(42), ബ്രഹിം ഡിയസ്(44) എന്നിവരായിരുന്നു സ്കോറർമാർ.
അതിനിടക്ക് ലിവർപൂളിന് പെനാൽറ്റി ലഭിച്ചെങ്കിലും മുഹമ്മദ് സലാഹിന് പിഴച്ചു. ഇതിന് താരം 48ാം മിനിറ്റിൽ ഗോളുമായി പരിഹാരം ചെയ്തു. ഒടുവിൽ 69ാം മിനിറ്റിൽ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സനാണ് ലിവർപൂളിന്‍റെ വിജയ ഗോൾ നേടിയത്. ഗ്രൂപ് 'ബി'യിലെ മറ്റൊരു മത്സരത്തിൽ അത്ലറ്റികോ മഡ്രിഡിനെ എഫ്.സി പോർട്ടോ സമനിലയിൽ തളച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.