ബാംബോലിം: തുല്യ പോയന്റുകാരുടെ പോരിൽ ജയവുമായി ജാംഷഡ്പൂർ എഫ്.സി ഐ.എസ്.എല്ലിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. മുംബൈ സിറ്റി എഫ്.സിയുടെ വെല്ലുവിളി 3-2ന് അതിജീവിച്ചാണ് ജാംഷഡ്പൂർ ജയം സ്വന്തമാക്കിയത്.
28 പോയന്റുമായി ജാംഷഡ്പൂർ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് (26) നാലാമതായി. മൂന്നു പെനാൽറ്റികൾ പിറന്ന നാടകീയ മത്സരത്തിൽ ഇഞ്ചുറി സമയത്തിന്റെ അവസാനഘട്ടത്തിൽ ഗ്രെഗ് സ്റ്റുവാർട്ട് സ്പോട്ട്കിക്കിൽനിന്ന് നേടിയ ഗോളിലാണ് ജാംഷഡ്പൂർ ജയം കണ്ടത്.
88-ാം മിനിറ്റിൽ പെനാൽറ്റിയിൽനിന്നുതന്നെ ഡീഗോ മൗറീഷ്യോ മുംബൈക്ക് സമനില നൽകിയശേഷമായിരുന്നു ഇത്. 70-ാം മിനിറ്റിൽ 2-1ന് പിന്നിൽ നിൽക്കെ കിട്ടിയ പെനാൽറ്റി മുംബൈയുടെ ഇഗോർ ആൻഗുലോ പാഴാക്കിയിരുന്നു.
ജാംഷഡ്പൂരിന്റെ മലയാളി ഗോളി ടി.പി. രഹ്നേഷ് ആണ് ടീമിന്റെ രക്ഷകനായത്. നേരത്തേ സ്റ്റുവാർട്ടിന്റെയും (9), ഋത്വിക് ദാസിന്റെയും (30) ഗോളിൽ മുന്നിലെത്തിയ ജാംഷഡ്പൂരിനെതിരെ രാഹുൽ ബെക്കെയാണ് (57) ഒരു ഗോൾ മടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.