ഫ്ലോറിഡ: കറ്റാലൻ ക്ലബിലെ പഴയ കൂട്ടാളികൾ വീണ്ടും ഒന്നിക്കുകയാണ്. ഇതിഹാസതാരം ലയണൽ മെസ്സിക്ക് പിന്നാലെ ബാഴ്സലോണയുടെ പ്രതിരോധഭടൻ ജോർഡി ആൽബയും അമേരിക്കൻ മേജർ സോക്കർ ലീഗ് ക്ലബായ ഇന്റർ മയാമിയിലെത്തി. രണ്ടുവർഷത്തെ കരാറിൽ ഒപ്പുവെച്ചതായി ക്ലബ് ഔദ്യോഗിക ട്വീറ്റിൽ അറിയിച്ചു. ബാഴ്സലോണൻ സഹതാരം സെർജിയോ ബുസ്‌കെറ്റ്‌സും കഴിഞ്ഞ ദിവസം ഇന്റർ മയാമിക്കൊപ്പെ ചേർന്നിരുന്നു.
2012 ലാണ് വലൻസിയയിൽ നിന്ന് ആർബ ബാഴ്സലോണയിലെത്തുന്നത്. ബാഴ്‌സയ്‌ക്കായി ആൽബ 459 മത്സരങ്ങൾ കളിച്ചു. 27 ഗോളുകളും 99 അസിസ്റ്റുകളും സ്വന്തം പേരിൽ ചേർത്തു. ബാഴ്‌സയുടെ മൂന്ന് താരങ്ങളും വീണ്ടും ഒന്നിക്കുന്നതോടെ എം.എൽ.എസിലെ പോരാട്ടങ്ങൾ തീപാറുമെന്നുറപ്പാണ്.
അതേസമയം, ശനിയാഴ്ച പുലർച്ചെ 5.30 ന് (ഇന്ത്യൻ സമയം) മെക്സിക്കൻ ക്ലബ് ക്രൂസ് അസൂളുമായി ലീഗ്സ് കപ്പ് മത്സരത്തിൽ മെസ്സിയും ബുസ്‌കെറ്റ്‌സും ഇന്റർ മയാമിക്കു വേണ്ടി അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച അറ്റലാന്റ യുണൈറ്റഡിനെതിരായ മത്സരത്തിലായിരിക്കും ജോർഡി ആൽബ മെസ്സിക്കൊപ്പം പന്തുതട്ടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.