കേരള ബ്ലാസ്റ്റേഴ്സ് എഫ്​.സിയുടെ സ്പോട്ടിങ് ഡയറക്ടറായി കരോളിസ് സ്കിൻകിസ് തുടരും

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് എഫ്​.സിയുടെ സ്പോട്ടിങ് ഡയറക്ടറായി കരോളിസ് സ്കിൻകിസ് തുടരും. അഞ്ച് വർഷത്തേക്കാണ് കരോളിസുമായുള്ള കരാർ കേരള ബ്ലാസ്റ്റേഴ്സ് നീട്ടിയത്.

2020ൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ തന്ത്രപ്രധാനമായ പുനഃസംഘടനയുടെ ഭാഗമായാണ് സ്പോട്ടിങ് ഡയറക്ടറായി കരോളിസ് ക്ലബ്ബിനൊപ്പം ചേരുന്നത്. അന്നുമുതൽ ക്ലബ്ബിന്‍റെ കായികപ്രവർത്തനങ്ങളിൽ അദ്ദേഹം നിർണായക പങ്ക്​ വഹിച്ചുവരുന്നു. കരോളിസ് ചുമതലയേറ്റെടുത്തശേഷം ക്ലബ് ഐ.എസ്.എൽ ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി പ്ലേഓഫുകൾക്ക് യോഗ്യത നേടുകയും 2021-22 സീസണിൽ ടീം റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്യുകയും ചെയ്തിരുന്നു.

കരാർ നീട്ടിയതിലൂടെ ക്ലബ്ബിന്‍റെ എല്ലാവിധ സ്പോർട്ടിങ് പ്രവർത്തനങ്ങളിലും കാര്യക്ഷമതയും മികവും ഉറപ്പാക്കുന്നതിൽ കരോളിസ് മേൽനോട്ടം വഹിക്കും. ടീം സെലക്ഷൻ, റിക്രൂട്ട്‌മെന്‍റ്​ തുടങ്ങി യൂത്ത് ഡെവലപ്മെന്‍റ്​ വരെയുള്ള ക്ലബ്ബിന്‍റെ എല്ലാ മേഖലയിലും അദ്ദേഹം നേതൃത്വം നൽകും.

Tags:    
News Summary - Karolis Skinkys extends contract with Kerala Blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.