ലണ്ടൻ: ചെൽസി ഗോൾകീപ്പർ കെപ അരിസബലാഗയ്ക്ക് എന്താണ് സംഭവിച്ചത്. ഞായറാഴ്ച ലിവർപൂളിനെതിരെ കെപയുടെ ലോകമണ്ടത്തങ്ങളാണ് ചെൽസിയുടെ തോൽവിക്ക് (2-0) കാരണമെന്നാണ് വിമർശനങ്ങൾ. ഫ്രഞ്ച് ലീഗ് ക്ലബ് റെന്നസിെൻറ സെനഗൽ ഗോളി എഡ്വേഡോ മെൻഡി ചെൽസി യിലേക്ക് എന്ന വാർത്തക്കു പിന്നാലെയാണ് കെപയുടെ പിഴവുകൾ വൈറലാവുന്നത്.
പൊറുക്കാൻ പറ്റാത്ത വീഴ്ചയായിരുന്നു കെപ കാട്ടിക്കൂട്ടിയത്. 50ാം മിനിറ്റിൽ മാനെ ഗോളിൽ ലിവർപൂൾ ലീഡ് നേടി, മൂന്ന് മിനിറ്റിനുശേഷം സ്വന്തം ബോക്സിൽ നിന്ന് കെപ റിലീസ് ചെയ്ത പന്താണ് മാനെ വീണ്ടും ഗോളാക്കിയത്. കളിക്കുപിന്നാലെ ഗോളിക്കെതിെര കടുത്ത വിമർശനവും ഉയർന്നു.
കെപയെ കൈവിടില്ലെന്ന നിലപാടിലാണ് കോച്ച് ഫ്രാങ്ക് ലാംപാഡ്. 45ാം മിനിറ്റിൽ ഡിഫൻഡർ ആന്ദ്രെ ക്രിസ്റ്റ്യൻസെൻ ചുവപ്പുകാർഡ് കണ്ട് പുറത്തായതും, 75ാം മിനിറ്റിൽ പെനാൽറ്റി പാഴാക്കിയതും ചെൽസിക്ക് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.