ജയത്തോടെ തുടങ്ങി കേരളം; ഗോവയെ വീഴ്ത്തിയത് 3-2ന്

ഭുവനേശ്വർ: നിലവിലെ ചാമ്പ്യന്മാരായ കേരളം സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ടിൽ ജയത്തോടെ തുടങ്ങി. വെള്ളിയാഴ്ച രാവിലെ നടന്ന ഗ്രൂപ് എയിലെ ആദ്യ മത്സരത്തിൽ കേരളം രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കരുത്തരായ ഗോവയെ തോൽപിച്ചു. കൊണ്ടും കൊടുത്തും മുന്നേറിയ ആവേശപ്പോരാട്ടത്തിൽ രണ്ടു ഗോളിന് മുന്നിലെത്തിയ കേരളം മത്സരത്തിലേക്ക് തിരിച്ചുവന്ന ഗോവക്കെതിരെ ഇഞ്ചുറി സമയത്തിന്റെ ആദ്യ മിനിറ്റിലാണ് പകരക്കാരനായിറങ്ങിയ ഒ.എം. ആസിഫിലൂടെ വിജയഗോൾ കുറിച്ചത്. കളിയുടെ 28 ാം മിനിറ്റിൽ നിജോ ഗിൽബർട്ടിന്റെ പെനാൽറ്റി ഗോളിലൂടെ മുന്നിലെത്തിയ കേരളത്തിന്റെ രണ്ടാം ഗോൾ കളിയിലെ കേമനായ റിസ്‍വാന്റെ ബൂട്ടിൽ നിന്നായിരുന്നു. മുഹമ്മദ് ഫഹീസാണ് ഗോവയുടെ രണ്ടു ഗോളുകളും നേടിയത്.

മറ്റ് മത്സരങ്ങളിൽ ഒഡിഷ മഹാരാഷ്ട്രയെയും (1-1) പഞ്ചാബ് കർണാടകയെയും (2-2) സമനിലയിൽ കുരുക്കി.

Tags:    
News Summary - Kerala beat Goa in Santhosh Trophy match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.