ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ്-ചെന്നൈയിൻ എഫ്.സി ആദ്യ പകുതി ഗോൾ രഹിതം. ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്.
ഒഡീഷയോടും പഞ്ചാബിനോടും തോറ്റ ബ്ലാസ്റ്റേഴ്സിന് മൂന്നോട്ടുള്ള കുതിപ്പിന് ഇന്ന് ജയം അനിവാര്യമാണ്. ഗ്രീക്ക് ഫോർവേഡ് ദിമിത്രിയോസ് ഡയമന്‍റകോസ് ഇല്ലാതെയാണ് മഞ്ഞപ്പട കളത്തിലിറങ്ങിയത്. ലിത്വാനിയൻ സ്ട്രൈക്കർ ഫിയദോർ ചെർനിചിന് മൂന്നേറ്റത്തിൽ ഇഷാൻ പണ്ഡിറ്റയാണ് കൂട്ട്. ഡിസംബർ അവസാനം ഐ.എസ്.ഐൽ ആദ്യഘട്ട മത്സരങ്ങൾ അവസാനിക്കുമ്പോൾ പോയന്‍റ് പട്ടികയിൽ ഒന്നാമതായിരുന്ന ബ്ലാസ്റ്റേഴ്സ് നിലവിൽ നാലാം സ്ഥാനത്താണ്.
14 മത്സരങ്ങളിൽ 8 ജയം, 2 സമനില, 4 തോൽവി. പന്തു കൈവശം വെക്കുന്നതിൽ ആതിഥേയർക്കാണ് മുൻതൂക്കം. മത്സരത്തിനിടെ മലയാളി ഗോൾ കീപ്പർ സചിൻ സുരേഷ് പരിക്കേറ്റ് പുറത്തായത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. പകരം കരൺജീത് സിങ്ങാണ് ഗോൾവല കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.