മഡ്ഗാവ്: ആറു വർഷത്തെ ഇടവേളക്കുശേഷം ഐ.എസ്.എൽ ഫൈനൽ കളിക്കുന്ന ആവേശത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ടീം. ആരാധകരും ഏറെ സന്തോഷത്തിലാണ്. ഫൈനലിന് കാണികളെ പ്രവേശിപ്പിക്കുമെന്നതിനാൽ ആരാധകക്കൂട്ടങ്ങൾ ഗോവയിലേക്ക് വെച്ചുപിടിക്കാൻ ഒരുങ്ങുകയാണ്.
അതിനിടയിലിതാ ബ്ലാസ്റ്റേഴ്സ് കോച്ചിന്റെ ക്ഷണവുമെത്തിക്കഴിഞ്ഞിരിക്കുന്നു. ഗോഡ്ഫാദർ സിനിമയിലെ അഞ്ഞൂറാന്റെ പ്രശ്സതമായ 'കേറി വാടാ മക്കളെ...' ഡയലോഗുമായാണ് വുകോമാനോവിച് ബ്ലാസ്റ്റേഴ്സ് ആരാധകരെ ഗോവയിലേക്ക് ക്ഷണിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് കോച്ചിന്റെ ക്ഷണം.
'ഒരിടവേളക്കുശേഷമാണ് നമ്മൾ വീണ്ടും ഫൈനൽ കളിക്കുന്നത്. ഗോവയിൽ നടക്കുന്ന ഫൈനൽ മത്സരം കാണാനായി ഞാൻ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു' എന്ന് ഇംഗ്ലീഷിൽ പറഞ്ഞശേഷം 'കേറി വാടാ മക്കളെ...' എന്ന് മലയാളത്തിൽ വിളിച്ചാണ് വുകോമാനോവിചിന്റെ വിഡിയോ അവസാനിക്കുന്നത്. അതേസമയം, ഫൈനൽ ടിക്കറ്റുകൾ വിറ്റുതീർന്നിരിക്കുകയാണ്. ഹൈദരാബാദ്-എ.ടി.കെ മോഹൻ ബഗാൻ രണ്ടാം സെമി പൂർത്തിയാവുന്നതിനുമുമ്പുതന്നെ ടിക്കറ്റുകൾ തീർന്നതിനാൽ ബ്ലാസ്റ്റേഴ്സ് ആരാധകർ തന്നെയാണ് കൂടുതൽ ടിക്കറ്റുകൾ കരസ്ഥമാക്കിയതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.