പനാജി: െഎ.എസ്.എൽ ഏഴാം സീസൺ കിക്കോഫിനു മുമ്പ് അവസാന സന്നാഹ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് മികച്ച ജയം. ജാംഷഡ്പുർ എഫ്.സിയെ മറുപടിയില്ലാത്ത മൂന്നു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് വീഴ്ത്തിയത്. മലയാളി താരം സഹൽ അബ്ദുൽ സമദ്, ഇംഗ്ലീഷ് താരം ഗാരി ഹൂപ്പർ എന്നിവർക്കു പുറമെ ഒരു സെൽഫ് ഗോളും ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പിറന്നു.
ഇതോടെ ടീമിെൻറ മൂന്നു പ്രീ സീസൺ മത്സരങ്ങളും അവസാനിച്ചു. ഏതാനും ദിവസം മുമ്പ് ഇൗസ്റ്റ് ബംഗാളിനെതിരെ 3-1ന് തോൽവി വഴങ്ങിയിരുന്നു.നാല് വിദേശ താരങ്ങളെ െപ്ലയിങ് ഇലവനിൽ ഉൾപ്പെടുത്തി ആദ്യ മത്സരത്തിനുള്ള തയ്യാറെടുപ്പ് എന്ന നിലയിൽ തന്നെയാണ് ബ്ലാസ്റ്റേഴ്സ് ടീമിനെ ഇറക്കിയത്.
പ്രതിരോധത്തിൽ ബകാരി കോനെ, കോസ്റ്റ് നമോയിനേസു എന്നിവർക്കൊപ്പം ജെസൽ കാർനിയേരോ. മധ്യനിരയിൽ സെർജിയോ സിഡോഞ്ച, വിസെെൻറ ഗോമസ്. ഇന്ത്യൻ താരങ്ങളായ സഹൽ, റിത്വിക് ദാസ്, കെ. പ്രശാന്ത്. മുന്നേറ്റത്തിൽ ഗാരി ഹൂപ്പറും. മുൻ ബ്ലാസ്റ്റേഴ്സ് ഗോളി ടി.പി രഹിനേഷാണ് ജാംഷഡ്പൂർ വലകാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.