ഐ.എസ്.എൽ ഫൈനൽ നാളെ; എല്ലാ കണ്ണുകളും ഗോവയിലേക്ക്

മഡ്ഗാവ്: ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് രണ്ടും കൽപിച്ചാണ്. മുമ്പ് രണ്ടുതവണ ഐ.എസ്.എൽ ഫൈനലിൽ കാലിടറിയ ബ്ലാസ്റ്റേഴ്സ് ഇത്തവണ കിരീടം നേടുമെന്നുറപ്പിച്ചാണ് കച്ചമുറുക്കുന്നത്. ലീഗ് റൗണ്ടിലെ ഒന്നാമന്മാരായ ജാംഷഡ്പൂരിന്റെ വെല്ലുവിളി സെമിയിൽ അതിജീവിച്ച ഇവാൻ വുകോമാനോവിചിനും സംഘത്തിനും ഫൈനലിൽ ഹൈദരാബാദിനെയും മറികടക്കാനാവുമെന്നാണ് പ്രതീക്ഷ.

സഹൽ കളിക്കുമോ?

രണ്ടാം പാദ സെമിക്കുമുമ്പ് പരിശീലിനത്തിനിടെ പരിക്കേറ്റ ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പർ താരം സഹൽ അബ്ദുസ്സമദ് ഫൈനലിലും കളിച്ചേക്കില്ലെന്നാണ് സൂചന. താരത്തിന് രണ്ടാഴ്ച വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ജാംഷഡ്പൂരിനെതിരെ രണ്ടാം പാദത്തിൽ സഹലിന് പകരം നിഷു കുമാറാണ് ഇറങ്ങിയത്. സഹലിന്റെ പരിക്കിനെ കുറിച്ച് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഫൈനലിൽ മഞ്ഞപ്പട ഹൈദരാബാദ്

കലാശക്കളിക്കിറങ്ങുന്ന രണ്ടു ടീമുകളും മഞ്ഞപ്പടയായതിനാൽ ആർക്കായിരിക്കും മഞ്ഞ ജഴ്സിയിലിറങ്ങാൻ ഭാഗ്യം? ഹൈദരാബാദായിരിക്കും നാളെ മഞ്ഞയിലിറങ്ങുക. ലീഗ് റൗണ്ടിൽ ബ്ലാസ്റ്റേഴ്സിനെക്കാൾ മുന്നിലെത്തിയതാണ് ഹൈദരാബാദിന് തുണയായത്. ബ്ലാസ്റ്റേഴ്സ് എവേ ജഴ്സിയായിരിക്കും അണിയുക.


ഫൈനലിന് ടിക്കറ്റ് കിട്ടുമോ?

ഇതുവരെ കാണികളില്ലാതെ നടന്ന ഐ.എസ്.എല്ലിൽ, ഫൈനലിന് കാണികൾക്ക് പ്രവേശനമുണ്ടാവുമെന്ന വാർത്ത ആഹ്ലാദത്തോടെയാണ് ഫുട്ബാൾ ആരാധകർ കേട്ടത്. ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയതോടെ മലയാളി ആരാധകർ ആവേശക്കൊടുമുടി കയറുകയും ചെയ്തു. എന്നാൽ, ഫൈനൽ കാണാൻ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. ഫൈനലിന് വേദിയാവുന്ന മഡ്ഗാവ് ഫറ്റോർഡയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ കപാസിറ്റി 19,000 മാത്രമാണ്. ഓൺലൈൻ വഴിയാണ് ടിക്കറ്റ് വിൽപന. ആദ്യഘട്ടത്തിലെ ടിക്കറ്റുകൾ അതിവേഗമാണ് വിറ്റുതീർന്നത്. രണ്ടാം ഘട്ട വിൽപന ഇന്നലെ രാവിലെ 10 മണിക്ക് ഓൺലൈൻ വഴി നടക്കുമെന്ന് അറിയിപ്പുണ്ടായെങ്കിലും മിക്കവർക്കും ടിക്കറ്റ് കിട്ടിയില്ല.

പോരാളികളെ പരിചയ​പ്പെടാം

ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവനിലെ താരങ്ങളുടെ സീസണിലെ കണക്കുകളിലൂടെ ഒരെത്തിനോട്ടം

ഇവാൻ വുകോമാനോവിച് (​കോച്ച്)

സെർബിയ

വയസ്സ് 44

മത്സരം 22 ജയം 10 സമനില 8 തോൽവി 4


പ്രഭ്സുഖൻ സിങ് ഗിൽ (13)

പഞ്ചാബ്

ഗോൾകീപ്പർ

വയസ്സ് 21

കളി 19

വഴങ്ങിയ ഗോൾ 20

സേവ് 42

ക്ലീൻ ഷീറ്റ് 7

മാർകോ ലെസ്കോവിച് (55)

ക്രൊയേഷ്യ

സ്റ്റോപ്പർ ബാക്ക്

വയസ്സ് 30

കളി 20

ടാക്കിൾ 37

ഇന്റർസെപ്ഷൻ 34

ക്ലിയറൻസ് 92

ബ്ലോക്ക് 36

ഹോർമിപാം റുയിവ (4)

മണിപ്പൂർ

സ്റ്റോപ്പർ ബാക്ക്

വയസ്സ് 21

കളി 13

ടാക്കിൾ 49

ഇന്റർസെപ്ഷൻ 29

ക്ലിയറൻസ് 64

ബ്ലോക്ക് 11

നിഷു കുമാർ (5)

ഉത്തർപ്രദേശ്

വിങ് ബാക്ക്

വയസ്സ് 24

കളി 10

ഗോൾ 1

ടാക്കിൾ 10

ഇന്റർസെപ്ഷൻ 7

ക്ലിയറൻസ് 13

ബ്ലോക്ക് 3

ഹർമൻജോത് ഖബ്ര (10)

പഞ്ചാബ്

വിങ് ബാക്ക്

വയസ്സ് 34

കളി 18

ഗോൾ 1

അസിസ്റ്റ് 1

ടാക്കിൾ 57

ഇന്റർസെപ്ഷൻ 34

ക്ലിയറൻസ് 29

ബ്ലോക്ക് 26

ജീക്സൺ സിങ് (25)

മണിപ്പൂർ

ഡിഫൻസിവ് മിഡ്ഫീൽഡർ

വയസ്സ് 20

കളി 18

ഗോൾ 1

അസിസ്റ്റ് 1

പാസ് 590

ടാക്കിൾ 81

ഇന്റർസെപ്ഷൻ 36

ക്ലിയറൻസ് 19

ബ്ലോക്ക് 28

പ്യൂട്ടിയ (7)

മിസോറം

സെൻട്രൽ മിഡ്ഫീൽഡർ

വയസ്സ് 23

കളി 19

അസിസ്റ്റ് 3

പാസ് 664

ടാക്കിൾ 93

ഇന്റർസെപ്ഷൻ 18

ക്ലിയറൻസ് 12

ബ്ലോക്ക് 18

അഡ്രിയൻ ലൂന (20)

ഉറുഗ്വായ്

അറ്റാക്കിങ് മിഡ്ഫീൽഡർ

വയസ്സ് 29

കളി 22

ഗോൾ 6

അസിസ്റ്റ് 7

പാസ് 882

ഷോട്ട് 27

ക്രോസ് 60

ടാക്കിൾ 96

സഹൽ അബ്ദുസ്സമദ് (18)

കേരളം

അറ്റാക്കിങ് മിഡ്ഫീൽഡർ

വയസ്സ് 24

കളി 21

ഗോൾ 6

അസിസ്റ്റ് 1

പാസ് 402

ഷോട്ട് 23

ക്രോസ് 22

ടാക്കിൾ 73

അൽവാരോ വസ്ക്വസ് (99)

സ്‍പെയിൻ

സ്ട്രൈക്കർ

വയസ്സ് 30

കളി 22

ഗോൾ 8

അസിസ്റ്റ് 2

പാസ് 450

ഷോട്ട് 67

ക്രോസ് 27

ടാക്കിൾ 19

ജോർഹെ പെരേര ഡയസ് (30)

അർജന്റീന

സ്ട്രൈക്കർ

വയസ്സ് 31

കളി 20

ഗോൾ 8

അസിസ്റ്റ് 1

പാസ് 347

ഷോട്ട് 35

ക്രോസ് 17

ടാക്കിൾ 41

Tags:    
News Summary - kerala blasters vs hyderabad fc ISL final tomorrow; All eyes are on Goa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.