ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിൽ നോക്കൗട്ട് പ്രതീക്ഷയിലേക്ക് പന്തു തട്ടാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ ആദ്യ പകുതിയിൽ സമനിലയിൽ (1-1) തളച്ച് ജാംഷഡ്പുർ എഫ്.സി. 29ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സാണ് ആദ്യം ലീഡെടുത്തത്. ദിമിത്രിയോസ് ഡയമന്റികോസ് പെനാൽറ്റിയിലൂടെയാണ് ഗോൾ കണ്ടെത്തിയത്.
പെനാൽറ്റി ബോക്സിൽ ഡയ്സൂക്കെയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി, ജാംഷഡ്പുരിന്റെ മലയാളി ഗോൾകീപ്പർ രഹിനേഷിന്റെ കണക്കൂകൂട്ടലുകൾ തെറ്റിച്ച് ഡയമന്റിക്കോസ് വലയിലാക്കി.
എന്നാൽ, ബ്ലാസ്റ്റേഴ്സ് ആഹ്ലാദങ്ങൾക്ക് നാല് മിനിറ്റേ ആയുസുണ്ടായുള്ളൂ. 33ാം മിനിറ്റിൽ ഡാനിയൽ ചിമ ചുക്ക്വു ജാംഷഡ്പുരിനായി സമനില ഗോൾ നേടി. മുഹമ്മദ് ഉവൈസ് ബോക്സിലേക്ക് ഉയർത്തി നൽകിയ പാസ് ഉയർന്ന് ചാടി ചുക്ക്വു വലങ്കാലിൽ കോരിയെടുത്ത് വലയിലെത്തിച്ചു.
ഗ്രൂപ് ബിയിലെ ആദ്യ കളിയിൽ ഐ ലീഗ് ക്ലബായ ഷില്ലോങ് ലജോങ്ങിനെ 3-1ന് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട ഇറങ്ങിയത്. നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ 2-1ന് തോൽപിച്ച ജാംഷഡ്പുരിനും മൂന്ന് പോയിന്റുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ ബ്ലാസ്റ്റേഴ്സാണ് മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.