ഫുട്​ബാൾ താരം കെ.പി.രാഹുലിന് കായിക വകുപ്പ് നിർമിച്ച​ വീട്​ കൈമാറി

കാസർകോട്​: സന്തോഷ് ട്രോഫി താരം കെ.പി രാഹുലിന് സംസ്ഥാന കായിക വകുപ്പ് നിര്‍മ്മിച്ച് നല്‍കുന്ന വീടി​െൻറ താക്കോല്‍ കൈമാറി. കായിക മന്ത്രി ഇ.പി ജയരാജൻ നേരി​ട്ടെത്തിയാണ്​ വീടി​െൻറ താക്കോൽ കൈമാറിയത്​.

സന്തോഷ് ട്രോഫി ഫൈനലില്‍ ഉൾപ്പെടെ ഗോള്‍ നേടി കിരീടവുമായി എത്തിയപ്പോഴാണ് നിര്‍ധന കുടുംബാംഗമായ രാഹുലി​െൻറ പ്രശ്‌നങ്ങള്‍ പുറംലോകം അറിഞ്ഞത്. ഷീറ്റ്​ വെച്ചുകെട്ടിയ ഓലപ്പുരയിലായിരുന്നു നാലംഗ കുടുംബം കഴിഞ്ഞിരുന്നത്.

തുടർന്ന്​ രാഹുലിന് വീട് നിർമിച്ച്​ നല്‍കാന്‍ കായിക വകുപ്പ് തീരുമാനിക്കുകയായിരുന്നു.15 ലക്ഷം രൂപയാണ് വീടിനായി കായികവകുപ്പ് അനുവദിച്ചത്. നാട്ടുകാരന്‍ അമ്പുകുഞ്ഞി കുറഞ്ഞ വിലക്ക്​ ഭൂമിയും നല്‍കി.

കഴിഞ്ഞ ഡിസംബറില്‍ വീടിന് കുറ്റിയടിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും 8 മാസം കൊണ്ട് നിർമാണം പൂര്‍ത്തിയാക്കി.അഞ്ച് സെന്റില്‍ 1200 ചതുരശ്ര അടിയിലാണ് വീട് ഒരുക്കിയത്. രണ്ട് മുറി, ഹാള്‍, അടുക്കള, എന്നിവ അടങ്ങുന്നതാണ് വീട്. കഴിഞ്ഞ ഫെബ്രുവരിയില്‍ വിദ്യാഭ്യാസ വകുപ്പില്‍ രാഹുലിന് ജോലിയും ലഭിച്ചിരുന്നെന്നും​ മന്ത്രി ഇ.പി.ജയരാജൻ ഫേസ്​ബുക്കിലൂടെ അറിയിച്ചു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.