കൊച്ചി: ''സഹൽ അബ്ദുൽ സമദ് മികച്ച കളിക്കാരനാണ്. അവനുവേണ്ടി നല്ല കളിസാഹചര്യങ്ങൾ ഒരുക്കണം. ആദ്യത്തെ മാച്ച് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അതിൽ അവൻ മികച്ച കളിയാണ് പുറത്തെടുത്തത്. ഗോളടിക്കാനുള്ള രണ്ട് അവസരം ലഭിച്ചത് നേരിയ വ്യത്യാസത്തിൽ നഷ്ടമായി. അവെൻറ കളിയിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്'' -വ്യാഴാഴ്ച നോർത്ത് ഈസ്റ്റ് യുനൈറ്റഡുമായുള്ള കളിക്ക് മുന്നോടിയായി നടന്ന വാർത്തസമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വികുന പറഞ്ഞു.
എ.ടി.കെ മോഹൻ ബഗാനുമായി നടന്ന ആദ്യകളിയിൽ മികച്ച ഗോൾ അവസരം ലഭിച്ചിട്ടും മുതലാക്കാതെ പോയ സഹലിനെതിരെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കളിമികവും ശക്തവുമായ ടീമിനെയാണ് തങ്ങൾ രൂപപ്പെടുത്തുന്നത്. നിലവിെല കളിക്കാരിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കഴിഞ്ഞ കാലത്തെ കളിക്കാരെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നതിൽ അർഥമില്ലെന്നും കോച്ച് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.