ക​ണ്ണൂ​ർ ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബാ​ൾ ഫൈ​ന​ലി​ൽ വി​ജ​യി​ച്ച കേ​ര​ള യു​നൈ​റ്റ​ഡ് എ​ഫ്.​സി​യു​ടെ ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് നി​ഷാ​മി​നെ എ​ടു​ത്തു​യ​ർ​ത്തി ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന സ​ഹ​താ​ര​ങ്ങ​ൾ -ഫോട്ടോ: പി. ​സ​ന്ദീ​പ്

കെ.പി.എൽ കിരീടം കേരള യുനൈറ്റഡിന്

കണ്ണൂർ: കേരള പ്രീമിയർ ലീഗ് ഫുട്ബാളിൽ കേരള യുനൈറ്റഡ് എഫ്.സി കിരീടം ചൂടി. സാറ്റ് തിരൂരിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് യുനൈറ്റഡ് അടിയറവ് പറയിച്ചത്. കളിയുടെ മുഴുവൻ സമയത്തും ഒരു ഗോളിന് പിറകിൽ നിന്നശേഷം ഇഞ്ചുറി ടൈമിൽ മൂന്നു ഗോളുകളടിച്ചാണ് ഇവർ വിസ്മയിപ്പിക്കുന്ന ജയം നേടിയത്.

ലാൽ സിം, ലിങ്ക, മുഹീബ് എന്നിവരായിരുന്നു സ്കോറർമാർ. സാറ്റിനായി എം.പി. യദുകൃഷ്ണയും ഗോൾ നേടി. ശൂന്യമായ ആദ്യ പകുതിക്കുശേഷം 50ാം മിനിറ്റിലാണ് യദുകൃഷ്ണയുടെ ഗോൾ. തുടർന്ന് തിരിച്ചടിക്കാൻ മുൻ ചാമ്പ്യന്മാർകൂടിയായ യുനൈറ്റഡ് തുടരെ ആക്രമണം നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. സാറ്റിന്റെ പെനാൽറ്റി ഏരിയക്കടുത്ത് ലഭിച്ച രണ്ടു ഫ്രീകിക്കുകൾപോലും ഗോളായില്ല.

തോൽവി മുന്നിൽകണ്ടുതുടങ്ങിയ നിമിഷങ്ങളിൽ ഇഞ്ചുറി ടൈമിന്റെ തുടക്കത്തിൽ കിട്ടിയ പെനാൽറ്റിയാണ് യുനൈറ്റഡിന് കച്ചിത്തുരുമ്പായത്. പെനാൽറ്റി ഏരിയയിൽ സാറ്റിന്റെ കളിക്കാരന്റെ കൈയിൽ പന്തുതട്ടിയതിന് ലഭിച്ച പെനാൽറ്റി ലാൽ സിം പതർച്ചയില്ലാതെ വലയിലെത്തിച്ചു. സമനില നേടിയ ആവേശത്തിൽ തകർത്തുകളിച്ച യുനൈറ്റഡിനുവേണ്ടി 98ാം മിനിറ്റിൽ ലിങ്കയും വലകുലുക്കി. തൊട്ടടുത്ത മിനിറ്റിൽ മുഹീബ് കൂടി ലക്ഷ്യംകണ്ടതോടെ യുനൈറ്റഡിന്റെ വിജയത്തിന് തിളക്കമേറി.

Tags:    
News Summary - KPL title for Kerala United

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.