മറഡോണ സമ്മാനമായി നൽകിയ ബൂട്ടും ജഴ്​സിയും

മറഡോണയുടെ ആ ശബ്​ദം ഇപ്പോഴുമുണ്ട്​ കുഞ്ഞീരുമ്മയുടെ കാതുകളിൽ

താനൂർ: മറഡോണയുടെ ശബ്​ദം ഒഴൂരിലെ നെല്ലിശ്ശേരി സുലൈമാ​െൻറ ഉമ്മ കുഞ്ഞീരുമ്മയുടെ കാതുകളിൽ ഇപ്പോഴുമുണ്ട്. മക​നുമായി ഏറെ അടുപ്പമുള്ള അദ്ദേഹത്തി​െൻറ മരണവാർത്ത അവരെയും വേദനിപ്പിച്ചു.

അസുഖബാധിതയായി കിടന്നപ്പോഴാണ്​ വിഡിയോ ചാറ്റ് വഴി സാക്ഷാൽ മറഡോണ വിളിച്ച് സമാധാനിപ്പിച്ചത്​. ഓര്‍മയില്‍ ഇന്നും കുസൃതിയുള്ള മുഖവും ശബ്​ദവുമുണ്ടെന്ന്​ കുഞ്ഞീരുമ്മ പറയുന്നു. മൂന്നുവർഷം മുമ്പായിരുന്നു അപൂർവ കൂടിക്കാഴ്​ച.

കു​ഞ്ഞീ​രു​മ്മ​

ഇനിയൊരിക്കലും ആ മുഖം കാണില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഈ ഉമ്മയുടെ ഉള്ള് വിങ്ങുന്നുണ്ട്. ദുബൈയിൽ അല്‍വാസല്‍ ക്ലബില്‍ ജോലി​െചയ്യുന്ന മകൻ സുലൈമാൻ അവിചാരിതമായാണ് മറഡോണയുടെ സഹായിയായത്. പിന്നീട്​ അടുത്ത സഹചാരിയായി മാറുകയായിരുന്നു.

മറഡോണ സമ്മാനമായി നല്‍കിയ രണ്ടുജോഡി ബൂട്ടും രണ്ടു ജഴ്‌സിയും ഫുട്‌ബാളും കുടുംബം നിധിപോലെ കാത്തുസൂക്ഷിക്കുന്നുണ്ട്. അദ്ദേഹം ഉപയോഗിച്ച ഒരു ജോഡി ബൂട്ടും ഇവരുടെ പക്കലുണ്ട്. മറഡോണയ്‌ക്കൊപ്പംനിന്ന്​ മകൻ എടുത്ത ഫോട്ടോയും നിധിപോലെ കുടുംബം സൂക്ഷിക്കുന്നു. 

Tags:    
News Summary - kunjeerumma still remember maradona's voice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.