പാരീസ്: ലയണൽ മെസ്സിക്കൊപ്പം കളിക്കാൻ കഴിയാത്തത് വലിയ നഷ്ടമാണെന്നും പി.എസ്.ജിയിൽ കളിച്ചിരുന്ന നിമിഷങ്ങൾ തനിക്ക് വല്ലാതെ മിസ് ചെയ്യുന്നുവെന്നും പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെ പറഞ്ഞു. പി.എസ്.ജിക്ക് വേണ്ടി ട്രോഫി ഡെസ് ചാമ്പ്യൻസ് കിരീടം നേടിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം മനസ് തുറന്നത്. മത്സരത്തിൽ ടൂളൂസിനെ ഏകപക്ഷീയമായ രണ്ടുഗോളിന് കീഴടക്കിയാണ് പി.എസ്.ജി ചാമ്പ്യന്മാരായത്.
‘പാരീസില്‍ മെസ്സിക്കൊപ്പം കളിക്കുന്നത് ഞാന്‍ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ലിയോക്കൊപ്പം ഇനി കളിക്കാന്‍ സാധിക്കാത്തത് വലിയൊരു നഷ്ടമാണ്. എന്നെപ്പോലുള്ള ഒരു സ്‌ട്രൈക്കര്‍ക്ക് മുന്നേറ്റ നിരയില്‍ കൃത്യമായി സ്‌പെയ്‌സുകള്‍ കണ്ടെത്തി പാസുകള്‍ നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. മെസ്സി കൃത്യമായി പന്തുകള്‍ എത്തിച്ചു തരും. അയാൾക്ക് മാത്രം തരാന്‍ സാധിക്കുന്ന ചില പ്രത്യേക നിമിഷങ്ങൾ കളിക്കളത്തില്‍ ഉണ്ട്,’- എംബാപ്പെ പറഞ്ഞു.
മെസ്സിയും എംബാപ്പെയും പി.എസ്.ജിയിൽ 67 മത്സരങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്. രണ്ടുപേരും ചേർന്ന് 34 ഗോളുകളും നേടി. 20 തവണ എംബാപ്പെക്ക് ഗോളടിക്കാന്‍ മെസ്സി അവസരം നല്‍കിയപ്പോള്‍ 14 തവണയാണ് എംബാപ്പെ മെസ്സിക്ക് ഗോളിന് വഴിയൊരുക്കിയത്.
2021ലാണ് രണ്ടുപതിറ്റാണ്ടോളംനീണ്ട ബാഴ്സലോണയിലെ കരിയർ അവസാനിപ്പിച്ചുകൊണ്ട് മെസ്സി പി.എസ്.ജിയിൽ ചേർന്നത്. 75 മത്സരങ്ങളില്‍ നിന്നും 32 ഗോളുകള്‍ നേടിയ ഇതിഹാസതാരം 2023ലാണ് പി.എസ്.ജി വിട്ട് അമേരിക്കൻ മേജർ സോക്കർ ലീഗിലെ ഇന്റർ മയാമിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.