പാരിസ്: ഒളിമ്പിക്സ് ഫുട്ബാൾ സ്വർണം തേടിയിറങ്ങുന്ന ആതിഥേയ സംഘത്തിൽ സൂപ്പർ താരം കിലിയൻ എംബാപ്പെയില്ല. ഫ്രാൻസിന്റെ 25 അംഗ സാധ്യത സംഘത്തെ പരിശീലകൻ തിയറി ഒൻറി പ്രഖ്യാപിച്ചു. എംബാപ്പെയെ കളിപ്പിക്കണമെന്ന് പരിശീലകന് പുറമെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അടക്കമുള്ള പ്രമുഖരും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
പി.എസ്.ജി വിട്ട ദേശീയ ടീം ക്യാപ്റ്റൻകൂടിയായ താരം സ്പെയിനിലെ റയൽ മഡ്രിഡ് ക്ലബിൽ ചേരാനിരിക്കുകയാണ്. പി.എസ്.ജി താരങ്ങളായ മധ്യനിരക്കാരൻ വാറെൻ സെയ്റെ എമേറി, സ്ട്രൈക്കർ ബ്രാഡ്ലി ബാർകോല, ലിയോണിന്റെ വെറ്ററൻ സ്ട്രൈക്കർ അലക്സാൻഡ്രെ ലകാസെറ്റ് തുടങ്ങിയവർ ടീമിലുണ്ട്.
ഈ മാസം ആരംഭിക്കുന്ന യൂറോ ചാമ്പ്യൻഷിപ്പിൽ ഫ്രഞ്ച് സംഘത്തിന്റെ കുന്തമുനയാണ് എംബാപ്പെ. ക്ലബ് സീസൺ ആരംഭിക്കുന്നതിന് മുമ്പ് താരത്തിന് മതിയായ വിശ്രമം ലഭിക്കുന്നതിനാണ് ഒളിമ്പിക്സ് ടീമിൽ ഉൾപ്പെടുത്താത്തതെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.