പാരീസ്: ഫ്രഞ്ച് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി വിജയകുതിപ്പ് തുടരുന്നു. പോയിന്റ് പട്ടികയിൽ 14ാം സ്ഥാനത്തുള്ള മെറ്റ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പി.എസ്.ജി കീഴടക്കിയത്. രണ്ടാം പകുതിയിൽ സ്റ്റാർ സ്ട്രൈക്കർ കിലിയൻ എംബാപ്പയുടെ ഇരട്ടഗോൾ മികവിലാണ് പി.എസ്.ജി ജയം.
ആദ്യ പകുതി ഗോൾ രഹിതമായിരുന്നെങ്കിലും രണ്ടാം പകുതിയിലെ 49ാം മിനിറ്റിൽ പി.എസ്.ജി ലീഡെടുത്തു. വിറ്റീഞ്ഞയാണ് ഗോൾ നേടിയത്. 60ാം മിനിറ്റിൽ കിലിയൻ എംബാപ്പെ ലീഡ് ഇരട്ടിയാക്കി. മാത്യൂ യുഡോൾ മെറ്റ്സിനായി ആദ്യ ഗോൾ നേടിയെങ്കിലും 83ാം മിനിറ്റിൽ എംബാപ്പെ രണ്ടാമത്തെ ഗോളും കണ്ടെത്തിയതോടെ മെറ്റ്സിന് പിടിച്ച് നിൽക്കാനായില്ല.
ഈ ഗോൾ നേട്ടത്തോടെ ഈ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡിനൊപ്പമെത്തി ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ. 52 ഗോളുകളുമായി ബയേൺ മ്യൂണിക് താരം ഹാരികെയ്നിനൊപ്പം ഒന്നാമതാണ് എംബാപ്പെ. 50 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ, എർലിങ് ഹാലൻഡ് എന്നിവരാണ് രണ്ടാമത്. നിലവിൽ ഫ്രഞ്ച് ലീഗിൽ 40 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.