മാഡ്രിഡ്: ലാലിഗയിൽ നല്ലതുടക്കം ലഭിക്കാതെ വിഷമിച്ച ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ ഒടുവിൽ ഗോളടിച്ചു തുടങ്ങി. റിയൽ ബെറ്റിസിനെതിരായ മത്സരത്തിലാണ് എംബാപ്പെ ലാലിഗയിലെ ആദ്യ ഗോൾ കണ്ടെത്തിയത്. 2-0ത്തിന് റയൽ മാഡ്രിഡ് വിജയിച്ച മത്സരത്തിൽ രണ്ടു ഗോളും ഫ്രഞ്ച് സൂപ്പർതാരത്തിന്റെ വകയായിരുന്നു.
സാൻഡിയാഗോ ബെർണബ്യു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നെങ്കിലും രണ്ടാം പകുതിയിൽ 67ാം മിനിറ്റിൽ ആരാധകർ കാത്തിരുന്ന ഗോളെത്തി. യുറുഗ്വയുടെ സെൻട്രൽ മിഡ്ഫീൽഡർ ഫെഡറിക്കോ വാൽവെർതെയുടെ ബാക്ക് ഇന്നർ പാസ് സ്വീകരിച്ച എംബാപ്പെ ഗംഭീരമായി വലയിലെത്തിച്ചു.
75ാം മിനിറ്റിൽ റയലിന് അനുകൂലമായി ലഭിച്ച പെനാൽറ്റി കിക്കും എംബാപ്പെ വലയിലാക്കിയതോടെ സൂപ്പർ താരം ഗോൾക്ഷാമം തീർത്ത് വിമർശകരുടെ നാവടച്ചു.
ലാലിഗയിലെ തന്റെ നാലാം മത്സരത്തിലാണ് എംബാപ്പെ ആദ്യ ഗോൾ കണ്ടെത്തുന്നത്. സീസണിൽ നാല് മത്സരങ്ങളിൽ നിന്നായി രണ്ടു ജയവും രണ്ടു സമനിലയും ഉൾപ്പെടെ എട്ടുപോയിന്റുമായി ബാഴ്സലോണക്ക് പിന്നിൽ രണ്ടാമതാണ് റയൽ മാഡ്രിഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.