ആ​ശാന്‍റെ നെഞ്ചത്തി​ട്ടൊരു ചവിട്ട്​..! ബാഴ്​സക്ക്​​ പണികൊടുത്ത്​ സുവാരസും ഗ്രീസ്​മാനും

മഡ്രിഡ്​: കറിവേപ്പില കണക്കെ എടുത്തെറിയപ്പെട്ടതാണ്​ ബാഴ്​സ​ലോണയിൽ നിന്ന്​. ആത്​മാർത്ഥമായി പന്തുതട്ടിയിട്ടും വിലകൽപിച്ചില്ല. അതിന്​ സുവാരസും ഗ്രീസ്​മാനും തങ്ങള​ുടെ പഴയ ക്ലബിന്​ പണികൊടുത്തു.


ലാലിഗയിലെ സൂപ്പർ പോരിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ്​ അത്​ലറ്റികോ മഡ്രിഡ്​ ബാഴ്​സലോണയെ തകർത്തത്​. ബാഴ്​സ കോച്ച്​ റൊണാൾഡ്​ കോമാനും മാനേജ്​മെന്‍റിനും തലക്കിട്ടുള്ള കൊട്ടായിരുന്നു ശരിക്കും ഈ മത്സരം.

സുവാരസിനെ ആദ്യ ഇലവനിൽ തന്നെ അത്​ലറ്റികോ മഡ്രിഡ്​ കോച്ച്​ സി​മിയോണി ഇറക്കി. ഒരു ഗോളിന്​ വഴിയൊരുക്കിയും മനോഹരമായ മറ്റൊരു ഗോൾ നേടിയും ഉറൂഗ്വായ്​ താരം ബാഴ്​സലോണയെ തകർത്തുകളഞ്ഞു. ആദ്യ പകുതി 23, 44 മിനിറ്റുകളിലായിരുന്നു ഗോളുകൾ. തോമസ്​ ലെമാറാണ്​ സുവാറസിന്‍റെ അസിസ്റ്റിൽ ആദ്യഗോൾ നേടിയത്​.

രണ്ടാം പകുതി സുവാരസിന്​ പകരം 72ാം മിനിറ്റിൽ മറ്റൊരു മുൻ ബാഴ്​സ താരമായ അ​േന്‍റായിൻ ഗ്രീസ്​മാൻ കളത്തിലിറങ്ങി. താരം ഗോളടിച്ചില്ലെങ്കിലും ബാഴ്​സ ഗോൾ മുഖം പലതവണ വിറപ്പിച്ചു. മൂന്ന്​ സമനിലയും ഒരു തോൽവിയുമായി ബാഴ്​സലോണ 12ാം സ്​ഥാനത്താണ്​. അത്​ലറ്റികോ മഡ്രിഡ്​ ആവ​ട്ടെ 17 പോയന്‍റുമായി രണ്ടാമതും. 



Tags:    
News Summary - LaLiga Atlético Madrid vs Barcelona

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.