കോച്ചിനെ പുറത്താക്കിയിട്ടും രക്ഷയില്ലാതെ ബാഴ്​സലോണ; ജയമില്ല, സമനില മാത്രം

മഡ്രിഡ്​: കോച്ച്​ റൊണാൾഡ്​ കൂമാനെ പുറത്താക്കിയെങ്കിലും ബാഴ്​സ ടീമിന്​ യാതൊരു മാറ്റവും വന്നില്ല. ലാലിഗയിൽ ഡിപോർടിവോ അലാവസുമായുള്ള മത്സരത്തിൽ ബാഴ്​സലോണ 1-1ന്​ സമനിലയിലായി. 16ാം സ്​ഥാനത്തുള്ള ടീമിനോടാണ്​ ബാഴ്​സലോണ സമനിലയിലായിരിക്കുന്നത്​. ഇതോടെ ടോപ്​ ഫോറിൽ നിന്ന്​ ബാഴ്​സലോണ വീണ്ടും അകന്നു.

11 മത്സരങ്ങൾ പൂർത്തിയായപ്പോൾ നാലു ജയങ്ങൾ​ മാത്രമുള്ള ബാഴ്​സ 16 പോയന്‍റുമായി ഒമ്പതാം സ്​ഥാനത്താണ്​. ആദ്യ സ്​ഥാനത്തുള്ള റയൽ മഡ്രിഡുമായി എട്ട്​ പോയന്‍റ്​ കുറവ്​ ! ഇതോടെ പുതിയ കോച്ച്​ എത്തിയാലും ഒരു തിരിച്ചുവരവ്​ ബാഴ്​സലോണക്ക്​ വിദൂരമാണ്​.

സഹ പരിശീലകനായി ടീമിലുണ്ടായിരുന്ന സെർജി ബാർയുവാനാണ്​ ടീമിന്‍റെ താൽക്കാലിക ചുമതല. മത്സരത്തിന്‍റെ രണ്ടാം പകുതി മെംഫിസ്​ ഡീപായുടെ(49) ഗോളിൽ ബാഴ്​സലോണ മുന്നിലെത്തിയെങ്കിലും തൊട്ടുപിന്നാലെ ഡ​ിപോർടിവോ അലാവസ്​ തിരിച്ചടിച്ചു. ലൂയിസ്​ റിയോജയാണ്(52) ഗോൾ നേടിയത്​. പിന്നീട്​ ബാഴ്​സക്കൊരു തിരിച്ചുവരവുണ്ടായിരുന്നില്ല.

അവസാന ഒമ്പതു മത്സരങ്ങളിൽ ബാഴ്​സ നേടുന്ന ഏക പോയന്‍റാണിത്​. ടീമിന്‍റെ മോശം പ്രകടനത്തെ തുടർന്ന്​ ബാഴ്​സ തട്ടകത്തിൽ കളി കാണാ​ൻ വരുന്നവരു​െട എണ്ണവും കുറയുകയാണ്​.

ഒരു ലക്ഷത്തോളം ​സീറ്റുകളുള്ള നൂകാമ്പിൽ കഴിഞ്ഞ ദിവസം 39,737 പോർ മാത്രമാണ്​ കളികാണാനെത്തിയത്​. മത്സരത്തിൽ ജെറാഡ്​ പീക്വെക്കും സെർജിയോ അഗ്യൂറോക്കും പരിക്കേറ്റതും ബാഴ്​സക്ക്​ തിരിച്ചടിയായി. 

Tags:    
News Summary - LaLiga Barcelona vs Deportivo Alavés

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.