മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ കരുത്തരായ ബാഴ്സലോണക്ക് നിരാശജനകമായ സമനില. പോയൻറ് പട്ടികയിൽ 17ാം സ്ഥാനത്തുള്ള ഗ്രനഡയാണ് ബാഴ്സയെ 1-1ന് തളച്ചത്. എട്ടു പോയൻറുമായി ഏഴാം സ്ഥാനത്താണ് ബാഴ്സ. റയൽ മഡ്രിഡാണ് (13) ഒന്നാം സ്ഥാനത്ത്. അത്ലറ്റികോ മഡ്രിഡ് (11), വലൻസിയ (10) ടീമുകളാണ് തൊട്ടുപിറകിൽ.
ഗ്രനഡക്കെതിരെ 90ാം മിനിറ്റിലെ ഗോളുമായാണ് ബാഴ്സ സമനില നേടിയത്. രണ്ടാം മിനിറ്റിൽ ഡോമിഗ്വോസ് ഡുവാർറ്റെയുടെ ഹെഡർ ഗോളിലാണ് ഗ്രനഡ ലീഡെടുത്തത്. റൊണാൾഡ് അറാഹോ, സെർജി റോബർട്ടോ, മെംഫിസ് ഡിപായ്, ലൂക് ഡിയോങ് തുടങ്ങിയവരെല്ലാം അവസരങ്ങൾ നഷ്ടപ്പെടുത്തിയ ശേഷമാണ് ഒടുവിൽ സമനില ഗോളെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.