ലാ ലിഗ: ഡ​ബ്ൾ ബെ​ൻ​സേ​മ; റ​യ​ലി​ന് ജ​യം

മഡ്രിഡ്: മൂന്നു പെനാൽറ്റി, രണ്ടു ഗോൾ. സ്റ്റാർ സ്ട്രൈക്കർ കരീം ബെൻസേമയുടെ ഇരട്ട ഗോൾ മികവിൽ സ്പാനിഷ് ലാ ലിഗയിൽ മുമ്പന്മാരായ റയൽ മഡ്രിഡിന് ജയം. സെൽറ്റവിഗോയെ 2-1നാണ് റയൽ കീഴടക്കിയത്.

19, 69 മിനിറ്റുകളിലായിരുന്നു ബെൻസേമയുടെ ഗോളുകൾ. അതിനിടെ, ഒരു സ്പോട്ട് കിക്ക് ഫ്രഞ്ച് താരം പാഴാക്കുകയും ചെയ്തു. നോളിറ്റോയുടെ വകയായിരുന്നു സെൽറ്റയുടെ ആശ്വാസഗോൾ.

അത്‍ലറ്റികോ മഡ്രിഡ് 4-1ന് അലാവെസിനെ തകർത്തു. ജാവോ ഫെലിക്സും ലൂയിസ് സുവാരസും രണ്ടു തവണ വീതം സ്കോർ ചെയ്തു. 69 പോയന്റോടെ റയൽ തന്നെയാണ് ഒന്നാം സ്ഥാനത്ത്. സെവിയ്യക്കും അത്‍ലറ്റികോക്കും 57 വീതം പോയന്റുണ്ട്. 54 പോയന്റോടെ ബാഴ്സലോണയാണ് നാലാമത്.

Tags:    
News Summary - Laliga real madrid won

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.