ബാഴ്സലോണ: സസ്പെൻഷൻ കഴിഞ്ഞുള്ള തിരിച്ചുവരവ് സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ഗോളോടെ ആഘോഷിച്ചപ്പോൾ സ്പാനിഷ് ലാ ലിഗയുടെ തലപ്പത്ത് ലീഡ് എട്ടു പോയന്റാക്കി ഉയർത്തി ബാഴ്സലോണ. റയൽ ബെറ്റിസിനെ 2-1ന് കീഴടക്കിയ ബാഴ്സക്ക് 19 മത്സരങ്ങളിൽ 50 പോയന്റായി.
രണ്ടാമതുള്ള റയൽ മഡ്രിഡിന് 18 കളികളിൽ 42 പോയന്റാണ്. ഒക്ടോബറിനുശേഷം ലെവൻഡോവ്സ്കിയുടെ ആദ്യ ലീഗ് ഗോളാണിത്. റഫറിയോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് ലെവക്ക് മൂന്നു മത്സരം സസ്പെൻഷൻ കിട്ടിയിരുന്നത്. 14 ഗോളുമായി പോളണ്ട് താരം തന്നെയാണ് ലീഗയിലെ ടോപ് സ്കോറർ സ്ഥാനത്ത്.
ബെറ്റിസിനെതിരെ ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം 65ാം മിനിറ്റിൽ റഫീന്യയിലൂടെയാണ് ബാഴ്സ അക്കൗണ്ട് തുറന്നത്. 80ാം മിനിറ്റിൽ ലെവൻഡോവ്സ്കി ലീഡ് ഇരട്ടിയാക്കി. 85ാം മിനിറ്റിൽ ബാഴ്സ ഡിഫൻഡർ യൂൾസ് കൗണ്ടെ ബെറ്റിസിന് ഒരു ഗോൾ സമ്മാനിച്ചെങ്കിലും ചാവിയുടെ ടീമിന്റെ ജയത്തെ ബാധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.