മഡ്രിഡ്: ബാഴ്സലോണയിൽ ആരാധകരുടെ നെഞ്ചിടിപ്പേറ്റി രണ്ടു പതിറ്റാണ്ടായി തുടരുന്ന കരാർ കാലാവധി അവസാനിച്ച് മെസ്സി. ബുധനാഴ്ച അർധരാത്രിയോടെയാണ് താരവും ക്ലബും തമമിലെ കരാർ അവസാനിച്ചത്. ടീമിനൊപ്പം എണ്ണമറ്റ കിരീടങ്ങളുമായി ലാ ലിഗയിലെ ഏറ്റവും വിലപിടിച്ച താരമായിരുന്ന അർജൻറീന സൂപർ താരത്തിന് ഇനി ഏതു ടീമിലും ചേരാം. സുവാരസ് ഉൾപെടെ മുൻനിര താരങ്ങളെ ടീം വേണ്ടെന്നുവെച്ച 2019-20 സീസൺ അവസാനത്തിൽ ക്ലബ് വിടാൻ മെസ്സിയും മുന്നിലുണ്ടായിരുന്നുവെങ്കിലും പിന്നീട് സമ്മർദങ്ങൾക്ക് വഴങ്ങി തുടരുകയായിരുന്നു. പുതിയ സീസൺ അവസാനിക്കുന്ന മുറക്ക് രണ്ടു വർഷത്തേക്കു കൂടി ക്ലബ് കരാറിലെത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും അത് സംഭവിച്ചില്ല. പുതിയ കരാറിനായി ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്നാണ് സൂചന.
താരത്തെ നിലനിർത്തണമെങ്കിൽ നിലവിൽനൽകുന്ന തുക വൻതോതിൽ കുറക്കേണ്ടിവരും. എന്നാൽ, പി.എസ്.ജി, മാഞ്ചസ്റ്റർ സിറ്റി ടീമുകളുമായി 34കാരനായ താരം ചർച്ച തുടരുകയാണെന്ന റിപ്പോർട്ടുകളുമുണ്ട്. സിറ്റിയിൽ പഴയ കോച്ച് പെപ് ഗാർഡിയോളക്കൊപ്പം ചേരാൻ താൽപര്യമുള്ളതായി സൂചനയുണ്ട്.
കോപ അമേരിക്ക ക്വാർട്ടർ ഫൈനലിലെത്തിയ അർജൻറീനയെ നയിച്ച് മെസ്സി ബ്രസീലിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.