ഫ്രാൻസിൻെറ ലോക പ്രശസ്ത പുരസ്കാരമായ 'ബാലൻ ഡി ഓർ' ഡ്രീം ടീം പുറത്തുവിട്ടു. ഫുട്ബാൾ രാജാവ് പെലെ, അർജൻറീനിയൻ ഇതിഹാസം ഡിയഗോ മറഡോണ തുടങ്ങിയവർക്കൊപ്പം വർത്തമാന ഫുട്ബാളിലെ അതികായരായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയവരും ടീമിൽ ഇടംപിടിച്ചു.
3-4-3 ഫോർമേഷനിലൊരുക്കിയ ടീമിൽ ബ്രസീലിൻെറ റൊണാൾഡോയാണ് മുഖ്യ സ്ട്രൈക്കർ. മെസ്സിയും റൊണാൾഡോയുമാണ് മുന്നേറ്റ നിരയിൽ റൊണാൾഡോയുടെ കൂടെയുള്ളത്. റഷ്യൻ ഇതിഹാസം ലെവ് യാഷിൻ ഗോൾ വലകാക്കുന്ന സ്വപ്ന ടീമിൻെറ പ്രതിരോധ നിരയുടെ ചുമതല ഇറ്റലിയുടെ പൗളോ മാൽദീനി, ജർമനിയുടെ ഫ്രാൻസ് ബെക്കൻബോവർ, ബ്രസീലിൻെറ കഫു എന്നിവർക്കാണ്. മധ്യനിരയിൽ സാക്ഷാൽ ഡിയാഗോ മറഡോണക്കും പെലെക്കുമൊപ്പം ലോഥർ മത്തേവൂസും സാവി ഹെർണാണ്ടസും അണിനിരക്കും.
ലോകത്തെമ്പാടുമുള്ള 140ഓളം മാധ്യമപ്രവർത്തകർ ചേർന്നാണ് എക്കാലത്തേയും മികച്ച 11 പേരെ തെരഞ്ഞെടുത്തത്. രണ്ടാം ടീം മൂന്നാം ടീം എന്നിവയെയും തെരഞ്ഞെടുത്തിട്ടുണ്ട്.
രണ്ടാം ടീം:
ഗോൾകീപ്പർ: ജിയാൻലൂയിഗി ബുഫൺ
പ്രതിരോധം: റോബർട്ടോ കാർലോസ്, ഫ്രാൻകോ ബറേസി, കാർലോസ് ആൽബർട്ടോ
മധ്യനിര: ആൽഫ്രെഡോ ഡി സ്റ്റൈഫാനോ, ഫ്രാൻക് റിജ്കാർഡ്, ആന്ദ്ര പിർലോ, സിനദിൻ സിദാൻ
സ്ട്രൈക്കർ -റൊണാൾഡീന്യോ, യോഹാൻ ക്രൈഫ്, ഗാരീഞ്ച
മൂന്നാം ടീം:
മാനുവൽ ന്യൂയർ (ഗോൾ കീപ്പർ)
പ്രതിരോധം: പോൾ ബ്രൈറ്റ്നർ, സെർജിയോ റാമോസ്, ഫിലിപ്പ് ലാം
മധ്യനിര: ആന്ദ്രേ ഇനിയേസ്റ്റ, ദീദി, യൊഹാൻ നീസ്കെൻസ്, മിഷേൽ പ്ലാറ്റീനി
മുന്നേറ്റ നിര: മാർക്കോ വാൻബാസ്റ്റൺ, തിയറി ഹെൻട്രി, ജോർജ് ബെസ്റ്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.