ലയണൽ മെസ്സി മയാമിയിലെ സൂപ്പർമാർക്കറ്റിൽ

മയാമിക്കാർ ഞെട്ടി! അതാ സൂപ്പർമാർക്കറ്റിലൊരു സൂപ്പർതാരം....

മയാമി (യു.എസ്.എ): സൗത്ത് ​േഫ്ലാറിഡയിലെ പബ്ലിക്സ് സൂപ്പർമാർക്കറ്റിൽ മക്കൾക്കൊപ്പം പാലും പലചരക്കു സാധനങ്ങളുമൊക്കെ വാങ്ങി നീങ്ങുന്നയാളെ ആദ്യം ആളുകൾ ഗൗനിച്ചില്ല. അവിടെയുണ്ടായിരുന്ന ചിലർ അയാളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. സൂപ്പർ ഫുട്ബാളർ ലയണൽ മെസ്സിയുമായി എന്തൊരു രൂപസാദൃശ്യം! പതിയെ അവർ തിരിച്ചറിഞ്ഞു; അത് മെസ്സിയുടെ അപരനൊന്നുമല്ല, സാക്ഷാൽ മെസ്സി തന്നെയാണ്.

ആധുനിക ഫുട്ബാളിലെ അസാമാന്യതാരം ഇന്റർ മയാമി ക്ലബിൽ ഞായറാഴ്ച അവതരിക്കുന്നത് കാണാൻ ലോകം മുഴുവൻ കാത്തുനിൽക്കെ മെസ്സി പബ്ലിക്സ് സൂപ്പർമാർക്കറ്റിൽ സാധനം വാങ്ങാനെത്തുമെന്നൊന്നും ആരും കരുതിയിരുന്നില്ല. താരത്തെ കണ്ടപ്പോൾ ആളുകൾ അതിശയിക്കാനും അമ്പരക്കാനും കാരണം അതായിരുന്നു. ​േഫ്ലാറിഡയിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റ് ശൃംഖലയാണ് പബ്ലിക്സ്.

മെസ്സി തന്നെയെന്ന് തിരിച്ചറിഞ്ഞതോടെ സാധനം വാങ്ങാനെത്തിയ മറ്റുള്ളവർ പതിയെ അടുത്തുകൂടി. മിക്കവർക്കും ലോകകപ്പ് ജേതാവിനൊപ്പം ഫോട്ടോയെടുക്കണം. മെസ്സി സന്തോഷത്തോടെ അതനുവദിച്ചു. വ്യാഴാഴ്ച രാത്രി സൂപ്പർമാർക്കറ്റിൽനിന്ന് സാധനങ്ങൾ വാങ്ങിയിറങ്ങുന്ന സൂപ്പർതാരത്തിന്റെ ചിത്രങ്ങൾ മണിക്കൂറുകൾക്കകം സമൂഹ മാധ്യമങ്ങളിൽ വൈറലായി.

സാധനങ്ങളൊക്കെ വാങ്ങി പുറത്തിറങ്ങാനൊരുങ്ങുന്നതുവരെ മെസ്സിയെ ആളുകളൊന്നും ശ്രദ്ധിച്ചില്ലെന്നതാണ് ഏറെ അതിശയമായത്. താരത്തിനൊപ്പം ഫോട്ടോയെടുക്കാൻ തിരക്കുകൂട്ടിയ ആരാധകർ ഷോപ്പിങ് തൽക്കാലം ‘നീട്ടിവെച്ചു’. മൂന്നു മക്കളും മെസ്സിക്കൊപ്പമുണ്ടായിരുന്നു. പിതാവ് ഫോട്ടോക്ക് പോസ് ചെയ്യുന്ന സമയത്ത് സൂപ്പർമാർക്കറ്റിൽ കളിചിരികളുമായി അവർ തിരക്കിലായി.

സൗത്ത് ​​േഫ്ലാറിഡയിൽ ആരാധകസ്നേഹത്തിൽനിന്നുമാറി സ്വസ്ഥമായി കഴിയാൻ മെസ്സിക്ക് ആഗ്രഹമുണ്ടെങ്കിൽ അതു നടക്കാനിടയില്ലെന്നതിന്റെ സൂചനകളാണിതൊക്കെ. കഴിഞ്ഞ ദിവസം ഒരു റെസ്റ്റോറന്റിൽ കുടുംബവുമായി ഭക്ഷണം കഴിക്കാനിറങ്ങിയ മെസ്സിയെ ഫോട്ടോയെടുക്കുന്നതിനിടെ ഒരു അർജന്റീനാ ആരാധകൻ ഉമ്മ വെക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഭക്ഷണം കഴിഞ്ഞ് മെസ്സിയും കുടുംബവും പുറത്തിറങ്ങുന്നത് കാത്തിരുന്നാണ് ആരാധകൻ വിഡിയോ പകർത്തിയത്. താരങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതിന്റെ പേരിൽ വിഡിയോ വിമർശനവിധേയമാവുകയും ചെയ്തിരുന്നു. മയാമിയിൽ മെസ്സിയുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്കും അത് വഴിയൊരുക്കി.

Tags:    
News Summary - Lionel Messi goes grocery shopping at local supermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.