ബാഴ്​സലോണ വിട്ടതിന്​ ശേഷമുള്ള മെസിയുടെ വാർത്തസമ്മേളനം ഇന്ന്​

ബാഴ്​സലോണ: ബാഴ്​സലോണ വിട്ടതിന്​ ശേഷമുള്ള ലയണൽ മെസിയുടെ ആദ്യ വാർത്തസമ്മേളനം ഇന്ന്​ നടക്കും. നൗകാമ്പിൽ ഞായറാഴ്ച വൈകീട്ടാവും വാർത്തസമ്മേളനം നടക്കുക. ബാഴ്​സലോണയിൽ നിന്ന​​ുള്ള വിട വാങ്ങലിനെ കുറിച്ച്​ മെസി സംസാരിക്കുമെന്നാണ്​ സൂചന. ബാഴ്​സലോണയുടെ സാമ്പത്തിക സ്ഥിതിയും യുവേഫയുടെ നിയമങ്ങളുമാണ്​ സൂപ്പർ താരം ക്ലബ്​ വിടുന്നതിലേക്ക്​ നയിച്ചത്​.

ബാഴ്​സയിൽ കളിച്ചു വളർന്ന മെസിയെ സംബന്ധിച്ചടുത്തോളം വൈകാരികമാണ്​ ക്ലബിൽ നിന്നുള്ള വിടവാങ്ങൽ. ലാ മാസിയ അക്കാദമിയിലൂടെയാണ്​ മെസി ഫുട്​ബാളിലേക്ക്​ ചുവടുവെക്കുന്നത്​. ബാഴ്​സലോണക്കായി നിരവധി നേട്ടങ്ങളും താരം സ്വന്തമാക്കിയിരുന്നു.

അതേസമയം, മെസി പി.എസ്​.ജിയിലേക്ക്​ പോകുമെന്ന അഭ്യൂഹങ്ങൾ ശക്​തമാണ്​. ഇതുമായി ബന്ധ​പ്പെട്ട്​ പി.എസ്​.ജിയിൽ നിന്നോ മെസിയിൽ നിന്നോ ഔദ്യോഗികമായ സ്ഥിരീകരണം പുറത്ത്​ വന്നിട്ടില്ല. 

Tags:    
News Summary - Lionel Messi to hold press conference explaining Barcelona exit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.