ലണ്ടൻ: ആസ്റ്റൺ വില്ലയോടേറ്റ 7-2 െൻറ നാണക്കേട് മാറ്റാനായി 'മേഴ്സി സൈഡ് ഡെർബിയിൽ' എവർട്ടനെ നേരിടാനിറങ്ങിയ ലിവർപൂളിന് സമനില. പ്രതിരോധ ഭടൻ വിർജിൽ വാൻഡികിനെ പരിക്കേറ്റ് നഷ്ടമായതും ഇഞ്ചുറി ടൈമിൽ ജോർഡൻ ഹെൻഡേഴ്സൺ നേടിയ ഗോൾ വാറിലൂടെ നിഷേധിച്ചതും ലിവർപൂളിന് വിനയായി. ലീഗിൽ 13 പോയൻറുമായി എവർട്ടൺ ഒന്നാമതും 10പോയൻറുമായി ലിവർപൂൾ രണ്ടാമതുമാണ്.
എവർട്ടനിെൻറ തട്ടകമായ ഗുഡിസൺ പാർക്കിൽ നടന്ന മത്സരത്തിെൻറ മൂന്നാം മിനുറ്റിൽ തന്നെ സാദിയോ മാനെയുടെ ഗോളിൽ ലിവർപൂൾ മുന്നിലെത്തിയിരുന്നു. 11ാം മിനുറ്റിൽ എവർട്ടൻ ഗോൾകീപ്പർ ജോർഡൻ പിക്ഫോർഡിെൻറ അപകടകരമായ ചാലഞ്ചിൽ പ്രതിരോധനിരയിലെ പ്രധാനിയായ വാൻഡിക്കിനെ നഷ്ടമായത് ലിവർപൂളിന് തിരിച്ചടിയായി.
ആനുകൂല്യം മുതലെടുത്ത എവർട്ടൺ 19ാം മിനുറ്റിൽ മൈക്കൽ കീനിലൂടെ ഒപ്പമെത്തി. രണ്ടാം പകുതിയിലും മികച്ചരീതിയിൽ പന്തുതട്ടിയ ലിവർപൂളിനായി 72ാം മിനുറ്റിൽ മുഹമ്മദ് സലാഹിെൻറ ഉഗ്രൻ ഗോളെത്തി. ലിവർപൂളിനായി 138 മത്സരങ്ങളിൽ നിന്നുള്ള സലാഹിെൻറ 100ാം ഗോളായിരുന്നു അത്.
ആഘോഷം നീളും മുേമ്പ 81ാം മിനുറ്റിൽ ഡൊമിനിക് കാൽവെർട്ടിലൂടെ എവർട്ടൺ തിരിച്ചടിച്ചു.90ാം മിനുട്ടിൽ തിയാഗോ അൽക്കൻറാരയെ ഫൗൾ ചെയ്തതിന് എവർട്ടെൻറ റിച്ചാർലിസണ് ചുവപ്പുകാർഡ് കിട്ടി. തുടർന്ന് ഹെൻഡേഴ്സണിലൂടെ ലിവർപ്പൂൾ മുന്നിലെത്തിയെങ്കിലും 'വാർ'പ്രകാരം നേരിയ ഓഫ്സൈഡുണ്ടെന്ന് കണ്ടെത്തി ഗോൾ നിഷേധിക്കുകയായിരുന്നു. ഗോൾ നിഷേധിച്ചതിൽ പ്രതിഷേധവുമായി കോച് ജുർഗൻ േക്ലാപ്പെത്തി. ''അത് ഓഫല്ലെന്ന് ചിത്രത്തിൽ ഞാൻ വ്യക്തമായി കണ്ടു. എന്തുകൊണ്ട് ഗോൾ നിഷേധിച്ചെന്ന് ആരെങ്കിലും എനിക്കൊന്ന് വിശദീകരിക്കണം' -േക്ലാപ് പ്രതികരിച്ചു.
ശനിയാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ ചെൽസിയെ 3-3ന് സതാംപ്ടൺ സമനിലയിൽ പിടിച്ചു. സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ 15, 28 മിനുറ്റിലെ തിമോ വെർണറുടെ ഗോളുകളിൽ ചെൽസി മുന്നിലെത്തിച്ചെങ്കിലും 43ാം മിനുറ്റിൽ ഡാനി ഇങ്സിലൂടെയും 57ാം മിനുറ്റിൽ ചെ ആദംസിലൂടെയും സതാംപ്ടൺ സമനിലപിടിച്ചു. 59ാം മിനുറ്റിൽ കായ് ഹാവെർട്സിലൂടെ ചെൽസി മുന്നിലെത്തിയെങ്കിലുംഇഞ്ചുറി ടൈമിൽ ജെന്നിക് വെസ്റ്റർഗാർഡിലൂടെ സതാംപ്ടൺ സമനില പിടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.