ലിവർപൂൾ വീണ്ടും വിജയവഴിയിൽ

ലിവർപൂൾ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ നിലവിലെ ജേതാക്കളായ ലിവർപൂൾ വിജയവഴിയിൽ തിരിച്ചെത്തി. ഷെഫീൽഡ്​ യുനൈറ്റഡിനെതിരെ 2-1നായിരുന്നു റെഡ്​സി​െൻറ വിജയം. രണ്ടാം പകുതിയിൽ ഡിയഗോ ജോട്ട ഹെഡ്ഡറിലൂടെ നേടിയ ഗോളി​െൻറ മികവിലാണ്​ കഴിഞ്ഞ മൂന്ന്​ മത്സരങ്ങൾക്കിടയിലെ തങ്ങളുടെ ആദ്യ ജയം ലിവർപൂൾ സ്വന്തമാക്കിയത്​. ഇതോടെ നഗര​ൈവരികളായ എവർട്ടണ്​ പിന്നിൽ ലിവർപൂൾ രണ്ടാം സ്​ഥാന​ത്തെത്തി.

നേരത്തെ മാഞ്ചസ്​റ്റർ സിറ്റിയെ വെസ്​റ്റ്​ഹാം യുനൈറ്റഡ്​ 1-1ന്​ സമനിലയിൽ കുരുക്കിയിരുന്നു. ഓൾഡ്​ ട്രാഫോഡിൽ നടന്ന മറ്റൊരു അങ്കത്തിൽ മാഞ്ചസ്​റ്റർ യുനൈറ്റഡും ചെൽസിയും ഗോളൊന്നുമടിക്കാതെ തുല്യത പാലിച്ചു.

ആൻഫീൽഡിൽ 13ാം മിനിറ്റിൽ സാൻഡർ ബെർഗെ നേടിയ പെനാൽറ്റി ഗോളിലൂടെ സന്ദർശകരാണ്​ ആദ്യം മുന്നിലെത്തിയത്​. 67 പ്രീമിയർ ലീഗ്​ മത്സരങ്ങൾക്ക്​ ശേഷമാണ്​ ആൻഫീൽഡിൽ ലിവർപൂൾ പെനാൽറ്റി വഴങ്ങിയത്​. 41ാം മിനിറ്റിൽ റോബർടോ ഫിർമിനോയിലൂടെ ലിവർപൂൾ ഒപ്പമെത്തി.

63ാം മിനിറ്റിൽ മുഹമ്മദ്​ സലാഹ്​ പന്ത്​ വലയിലാക്കിയെങ്കിലും വാർ നിഷേധിച്ചു. 64ാം മിനിറ്റിൽ സാദിയോ മാനെയുടെ അസിസ്​റ്റിൽ നിന്നായിരുന്നു ഗോൾ. അഞ്ച്​ മത്സരങ്ങളിൽ നിന്ന്​ 13 പോയൻറുമായി എവർട്ടണാണ്​ പോയൻറ്​ പട്ടികയിൽ ഒന്നാമത്​. ആറ്​ മത്സരങ്ങളിൽ നിന്ന്​ 13 പോയൻറുമായി ലിവർപൂൾ രണ്ടാമതാണ്​. ചെൽസി (ഒമ്പത്​) ആറാമത​ും മാഞ്ചസ്​റ്റർസിറ്റി (എട്ട്​) 12ാമതും മാഞ്ചസ്​റ്റർ യുനൈറ്റഡ്​ (ഏഴ്​) 15ാം സ്​ഥാനത്തുമാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.