ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലക്കെതിരെ ലിവർപൂളിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ലിവർപൂൾ ആസ്റ്റൺ വില്ലയെ തകർത്തുവിട്ടത്. കളി തുടങ്ങി 20ാം മിനിറ്റിൽ തന്നെ ലിവർപൂൾ ആസ്റ്റൺ വില്ലയുടെ വലകുലുക്കി. ഡാർവിൻ നുനെസാണ് ലിവർപൂളിന് വേണ്ടി ഗോൾ നേടിയത്.
ആദ്യപകുതിയിൽ വീണ്ടും വലകുലുക്കാൻ ഇരു ടീമുകൾക്കും കഴിഞ്ഞില്ല. കളിതീരാൻ ആറ് മിനിറ്റ് ബാക്കിനിൽക്കെ മുഹമ്മദ് സലാഹിലൂടെ ലിവർപൂൾ വീണ്ടും വലകുലുക്കി. ആസ്റ്റൺ വില്ല ആക്രമണം ശക്തമാക്കുന്നതിനിടെയാണ് സലാഹിന്റെ ഗോൾ പിറന്നത്. പിന്നീട് കാര്യമായ ഗോൾ ശ്രമങ്ങളൊന്നും ഇരു ടീമുകളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല.
പ്രീമിയർ ലീഗിലെ പോയിന്റ് നിലയിൽ ലിവർപൂൾ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 11 കളികളിൽ നിന്ന് 28 പോയന്റുമായാണ് ലിവർപൂൾ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 11 കളികളിൽ നിന്നും 23 പോയിന്റോടെ മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാംസ്ഥാനത്ത് തുടരുന്നത്.
പ്രീമിയർ ലീഗിലെ മറ്റൊരു കളിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വീണ്ടും തോൽവി ഏറ്റുവാങ്ങി. ബ്രൈറ്റനാണ് മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബ്രൈറ്റന്റെ ജയം. പ്രീമിയർ ലീഗിൽ തുടർച്ചയായ നാലാം തോൽവിയാണ് മാഞ്ചസ്റ്റർ സിറ്റി ഏറ്റുവാങ്ങുന്നത്. പരിശീലകനെന്ന നിലയിൽ പെപ് ഗ്വാർഡിയോളയുടെ കരിയറിലും ഇതാദ്യമായാണ് തുടർച്ചയായ നാല് തോൽവികൾ ഉണ്ടാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.