എഫ്.എസ്.ജിക്ക് ലിവർപൂളിനെ വിൽക്കണം; വാങ്ങാൻ ആളുണ്ടോ...?

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ താരമൂല്യത്തിലും കളിമികവിലും മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം നിൽക്കുന്നവരാണ് യുർഗൻ ക്ലോപ് പരിശീലിപ്പിക്കുന്ന ലിവർപൂൾ. ക്ലബിന്റെ ഓഹരികൾ വിൽക്കാൻ അമേരിക്കൻ ഉടമകളായ ഫെൻവേ സ്‍പോർട്സ് ഗ്രൂപ് ആലോചിക്കുന്നതായി നേരത്തെ വാർത്തകളുള്ളതാണ്. ഇതിനെ സ്ഥിരീകരിക്കുകയാണ് ക്ലബ് ചെയർമാൻ കൂടിയായ ടോം വെർണർ. ''ക്ലബിനെ വിൽക്കുന്നത് ആലോചിച്ചുവരികയാണ്. തിരക്കിട്ട നീക്കമൊന്നുമില്ല. സമയത്തിന്റെ തിടുക്കവുമില്ല. നിലവിൽ പ്രശ്നങ്ങളൊന്നുമില്ല''- വെർണർ പറഞ്ഞു. ​

ജോൺ ഹെന്റി പ്രധാന ഓഹരി ഉടമയായ എഫ്.എസ്.ജി കമ്പനിയുടെ ഉടമകളിലൊന്നും 2001 മുതൽ ചെയർമാനുമാണ് വെർണർ. ബാസ്ക്റ്റ് ബാൾ താരം ലെബ്രോൺ ജെയിംസിന് കൂടി ഓഹരി പങ്കാളിത്തമുള്ള കമ്പനി യു.എസിൽ ബാസ്ക്റ്റ് ബാൾ ക്ലബും നിയന്ത്രിക്കുന്നുണ്ട്. അതിനിടെ, 2021 മാർച്ചിൽ എഫ്.എസ്.ജി കമ്പനി മറ്റൊരു ടീം വാങ്ങിയിരുന്നു.

ലോകം മുഴുക്കെ കോടികൾ പിന്തുടരുന്ന ക്ലബ് വിൽക്കുന്നെങ്കിൽ വാങ്ങാൻ താൽപര്യമറിയിപ്പ് ഇന്ത്യൻ ശതകോടീശ്വരൻ മുകേഷ് അംബാനി വരെ രംഗത്തുവന്നതായി വാർത്തകളുണ്ടായിരുന്നു. വിൽപനക്കൊരുങ്ങുന്ന ക്ലബിന് 330 കോടി ​പൗണ്ട് വിലയിട്ടതായും ​വാർത്ത വന്നു.

Tags:    
News Summary - Liverpool owners FSG exploring sale of Anfield club - chairman Tom Werner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.