ലണ്ടൻ: എഫ്.എ കപ്പിലെ എട്ടാം നേട്ടത്തോടെ സീസണിലെ നാല് സുപ്രധാന കിരീടങ്ങളെന്ന ലക്ഷ്യത്തിലേക്ക് പകുതിവഴി പിന്നിട്ട് ലിവർപൂൾ. ശനിയാഴ്ച എഫ്.എ കപ്പ് ഫൈനലിൽ ചെൽസിക്കെതിരെ നേടിയ വിജയം ചെമ്പടക്ക് വലിയ ഊർജം നൽകുന്നതാണ്. നിശ്ചിത, അധിക സമയങ്ങളിൽ ഗോൾരഹിത സമനിലയിൽ കലാശിച്ച കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയും ലിവർപൂൾ 6-5ന്റെ ജയം സ്വന്തമാക്കുകയുമായിരുന്നു.
ഫെബ്രുവരിയിൽ ചെൽസിക്കെതിരെ ലീഗ് കപ്പ് ഫൈനലും സമാനനിലയിൽ അവസാനിച്ചപ്പോൾ ഷൂട്ടൗട്ടിൽത്തന്നെയായിരുന്നു കിരീടധാരണം. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ കൂടി നേടി ക്വാഡ്രപ്പിൾ തികക്കുമെന്ന് കോച്ച് ജുർഗൻ ക്ലോപ് പ്രഖ്യാപിച്ചു കഴിഞ്ഞു. മേയ് 28നാണ് റയൽ മഡ്രിഡ്-ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫൈനൽ.
രണ്ട് മത്സരങ്ങൾ ബാക്കിയിരിക്കെ പ്രീമിയർ ലീഗ് ജേതാക്കളാവാനുള്ള സാധ്യതയും മുന്നിലുണ്ട്. ചൊവ്വാഴ്ച സതാംപ്ടണുമായാണ് അടുത്ത കളി. കഴിഞ്ഞ ദിവസം എഫ്.എ കപ്പ് ഫൈനലിൽ സൂപ്പർതാരങ്ങളായ മുഹമ്മദ് സലാഹിനും വിർജൽ വാൻഡൈകിനും പരിക്കേറ്റത് തിരിച്ചടിയാവില്ലെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.