മറഡോണയുടെ മാന്ത്രിക കുപ്പായം 36 വർഷങ്ങൾക്കിപ്പുറം മത്യോസ് തിരിച്ചു കൊടുത്തു...

1986 മെക്സിക്കോ ലോകക്ക്പ്പ് ഫൈനലിൽ അർജന്‍റീനയുടെ നായകൻ ഡീഗോ മറഡോണ ധരിച്ചിരുന്ന പത്താം നമ്പർ ജഴ്സി ഇക്കാലമത്രയും സൂക്ഷിച്ചിരുന്നത് അന്നത്തെ ജർമൻ നായകൻ ലോഥർ മത്യോസ് ആയിരുന്നു. അർജന്‍റീന 3-2ന് കളി ജയിച്ച് ലോകക്കപ്പ് നേടിയപ്പോൾ മറഡോണ തന്‍റെ ജഴ്സി എക്സേഞ്ച് ചെയ്തത് പ്രിയ കൂട്ടുകാരനായ മത്യോസിനായിരുന്നു. അങ്ങിനെയാണ് ആ മാന്ത്രിക കുപ്പായം മത്യോസിന്‍റെ പക്കലെത്തിയത്.

36 വർഷം തന്റെ സ്വകാര്യ ശേഖരത്തിലെ അപൂർവ വസ്തുവായി സൂക്ഷിച്ചിരുന്ന ആ സമ്മാനം മത്യോസ് ഇപ്പോൾ തിരിച്ചുനൽകിയിരിക്കുന്നു. കൗതുകകരമായ ഈ വാർത്ത വിശദീകരിക്കുകയാണ് കായിക പരിശീലകനും കളിയെഴുത്തുകാരനുമായ ഡോ. മുഹമ്മദ് അഷ്റഫ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

മറഡോണയുടെ മാന്ത്രിക കുപ്പായം മത്യോസ് തിരിച്ചു കൊടുത്തു..! 
അതിനി അർജന്റീന സ്പോർട്സ് മ്യുസിയത്തിനു സ്വന്തം 🌹

1986 മെക്സിക്കോ ലോക കപ്പ് ഫൈനലിൽ അർജന്റ്റിനയുടെ നായകൻ ഡീഗോ മറഡോണ ഇട്ടു കളിച്ചിരുന്ന പത്താം നമ്പർ ജേഴ്സി കളി കഴിഞ്ഞു എക്സേഞ്ചു ചെയ്തത് പ്രിയ കൂട്ടുകാരനും ജർമൻ നായകനും ആയിരുന്ന ലോഥർ മത്യോസിനായിരുന്നു ( കളി 3/2 നു അർജന്റീന ജയിച്ചു ലോക കപ്പ് നേടിയിരുന്നു).

ലക്ഷങ്ങൾ വിലമതിക്കുന്ന ആ അപൂർവ സമ്മാനം ലോഥർ 36 വർഷക്കാലം തന്റെ സ്വകാര്യ ശേഖരത്തിലെ അപൂർവ വസ്തുവായി സൂക്ഷിച്ചിരുന്നു.

മറഡോണയുടെ മരണ ശേഷം അനശ്വര താരത്തിന്റെ സ്മാരകമായി ഒരുക്കുന്ന "കാഴ്ച ബാംഗ്ളാവിലേക്കു" അദ്ദേഹത്തിന്റെ ഓർമ്മയുമായി ബന്ധപ്പെടുന്ന വസ്തുവകകൾ കൈവശമുള്ളവർ സംഭാവന നൽകണമെന്ന് അർജന്റീന സ്പോർട്സ് മന്ത്രാലയം അഭ്യർത്ഥിച്ചിരുന്നു. അത്‌ അറിഞ്ഞ ജർമൻ റിക്കാർഡ് ദേശീയ കളിക്കാരൻ തന്റെ ഷോ കേസിലെ ഏറ്റവും വിലപിടിപ്പുള്ളതും വൈകാരികവും ആയ സമ്മാനം കൈമാറുകയാണുണ്ടായത്..!!

***സ്പോർട്സ് രംഗത്തു എക്കാലവും തെറ്റായി ഉപയോഗിക്കുന്ന പേരാണ് മത്യോസ് (മത്തെവ്വോസ് /മത്തെവൂസ് എന്നൊക്കെ). ജർമൻ ഉച്ചാരണം അനുസരിച്ചു "ലോഥർ മത്യോസ്" എന്നാണ് അത്.

Full View

Tags:    
News Summary - Lothar Matthaus returns Maradona's jersey after 36 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.