സ്പെയിൻ ഫുട്ബാൾ പരിശീലകൻ ലൂയിസ് എന്റിക്വെ രാജിവെച്ചു

മാഡ്രിഡ്: മൊറോക്കോയോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങി ഖത്തർ ലോകകപ്പിൽനിന്ന് പുറത്തായതിനു പിന്നാലെ സ്‌പെയിന്‍ ഫുട്‌ബാള്‍ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞ് ലൂയിസ് എന്റിക്വെ. അണ്ടര്‍ 21 സ്‌പെയിന്‍ ടീമിന്റെ പരിശീലകന്‍ ലൂയിസ് ഡി ലാ ഫ്യുന്റെ പുതിയ പരിശീലകന്റെ ചുമതലയേറ്റെടുത്തേക്കും.

2018 ലോകകപ്പില്‍ റഷ്യയോട് തോറ്റ് സ്‌പെയിന്‍ പുറത്തായതിന് പിന്നാലെയാണ് ലൂയിസ് എന്റിക്വെ ദേശീയ ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റത്. 2020ലെ യൂറോ കപ്പില്‍ അദ്ദേഹത്തിന്റെ കീഴില്‍ ടീം സെമി ഫൈനല്‍വരെ എത്തിയിരുന്നു. ദേശീയ ടീമിനായി ലൂയിസ് എന്റിക്വെയും മറ്റ് കോച്ചുമാരും നല്‍കിയ സേവനത്തിന് നന്ദിപറയുന്നതായി സ്പാനിഷ് ഫുട്ബാൾ അസോസിയേഷൻ (ആർ.എഫ്.ഇ.എഫ്) പത്രക്കുറിപ്പിൽ അറിയിച്ചു.

ഡിസംബര്‍ 12ന് ചേരുന്ന ആര്‍.എഫ്.ഇ.എഫ് യോഗത്തില്‍ പുതിയ പരിശീലകനെ ഔദ്യോഗികമായി തീരുമാനിക്കും. പ്രീ ക്വാര്‍ട്ടറില്‍ നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍രഹിത സമനില പാലിച്ച മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒരു കിക്ക് പോലും വലയിലെത്തിക്കാതെയാണ് (3-0) സ്‌പെയിന്‍ മൊറോക്കോയോട് തോറ്റ് പുറത്തായത്.

Tags:    
News Summary - Luis Enrique steps down as head coach Spain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.