മഡ്രിഡ്: പെനാൽറ്റിക്കായി അഭിനയിച്ചും സ്വന്തം ഗോൾ പോസ്റ്റിൽ ഷോട്ട് കൈകൊണ്ട് തടുത്തും എതിരാളികളെ കടിച്ചുമെല്ലാം ശിക്ഷ ഏറ്റുവാങ്ങി കുപ്രസിദ്ധി നേടിയ താരമാണ് ഉറൂഗ്വായ് താരം ലൂയിസ് സുവാരസ്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം രസകരമായ ഒരു സംഭവം കൂടിയുണ്ടായി. ചാമ്പ്യൻസ് ലീഗിൽ അത്ലറ്റികോ മഡ്രിഡ്- ലോകോമോടീവ് മോസ്കോ മത്സരത്തിനിടെയാണ് സുവാരസ് ഇന്നേവരെ ആരും വാങ്ങാത്ത ഒരു 'ബഹുമതി' സ്വന്തമാക്കിയത്.
25ാം മിനിറ്റിലാണ് സംഭവം. ലോക്കോമോട്ടീവ് ടീമിന് ലഭിച്ച പെനാൽറ്റി ഉറപ്പുവരുത്താൻ റഫറി ബെനോയിറ്റ് ബാസ്റ്റ്യൻ വാർ സ്ക്രീനിലേക്ക് ഓടി. റഫറിയോട് എന്തൊക്കെയോ പറഞ്ഞ്
പിന്നാലെ സുവരസും ഓടി. ഒടുവിൽ റഫറി സ്ക്രീൻ നോക്കുേമ്പാൾ ത്രോലൈനും കടന്ന് സുവാറസ് റഫറിക്കു പിറകിൽ നിന്ന് എത്തിനോക്കി. ഉടൻ തന്നെ റഫറി ഉറൂഗ്വായ് താരത്തിന് മഞ്ഞ കാർഡ് നൽകുകയായിരുന്നു.
നിയമ പ്രകരം റഫറി വാർ സ്ക്രീൻ നോക്കുേമ്പാൾ താരങ്ങൾക്ക് ത്രോലൈൻ വരെ മാത്രമേ ചെല്ലാൻ പാടൂള്ളൂ. പെനാൽറ്റി ലഭിച്ച ലോക്കോമോട്ടീവ് അത് ഗോളാക്കുകയും ചെയ്തു. ആവേശം ചോർന്ന മത്സരം 1-1ന് സമനിലയിൽ കലാശിക്കുകയും ചെയ്തു.
18ാം മിനിറ്റിൽ ജോസ് ഗിമനസിെൻറ ഗോളിൽ അത്ലറ്റികോമഡ്രിഡ് ആണ് ആദ്യം മുന്നിലെത്തിയത്. പിന്നീടാണ് സമനില വഴങ്ങിയത്. ഗ്രൂപ് എയിൽ നാലുപോയൻറുമായി രണ്ടാം സ്ഥാനത്താണ് അത്ലറ്റിേകാ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.