സൂപ്പർ ലീഗ്: മലപ്പുറം എഫ്.സി - ഫോഴ്സ കൊച്ചി മത്സരം ഉപേക്ഷിച്ചു

മലപ്പുറം: മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ ബുധനാഴ്ച നടക്കേണ്ടിയിരുന്ന മലപ്പുറം എഫ്.സി - ഫോഴ്സ കൊച്ചി എഫ്.സി മത്സരം ഉപേക്ഷിച്ചു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മത്സരം മോശം കാലാവസ്ഥയെ തുടർന്നാണ് ഉപേക്ഷിച്ചത്. മത്സരഫലം 0-0 ആയി പരിഗണിച്ച് ഇരു ടീമുകൾക്കും ഓരോ പോയന്‍റ് വീതം അനുവദിച്ചു. മൈതാനം കളിക്കാൻ യോഗ്യമല്ലെന്നും കളിക്കാർക്ക് പരിക്കേൽക്കാൻ സാധ്യത കൂടുതലാണെന്നും പരിശോധനയിൽ വിലയിരുത്തിയതോടെ മാച്ച് കമീഷണർ മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു.

Tags:    
News Summary - Malappuram FC - Force Kochi Super League Kerala Match Abandoned Due to Bad Weather

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.