പാരിസിലെത്തിയ മെസ്സിയെ അലറി വിളിച്ച്​ മലയാളി; അഭിവാദ്യമർപ്പിച്ച്​ താരം, വിഡിയോ കാണാം

പാരിസ്​: ​ലോകത്തിന്‍റെ ഏത്​ കോണിലെത്തിയാലും ഒരു മലയാളി ഉണ്ടാകുമെന്നാണ്​ ചൊല്ല്​. പതിവ്​ പാരിസിലും തെറ്റിയില്ല. ബാഴ്​സയിൽ നിന്നും സാക്ഷാൽ ലയണൽ മെസ്സി പാരിസിൽ വന്നിറങ്ങിയപ്പോൾ അവിടെയും ദേ ഒരു മലയാളി ആരാധകൻ.

Full View


മെസ്സി പാരിസിലെ റോയൽ മെൻക്യൂ ഹോട്ടലിൽ ആരാധകരെ അഭിവാദ്യം ചെയ്യു​േമ്പാൾ തൊട്ടപ്പുറത്തെ റൂമിലുണ്ടായിരുന്നത്​ തൃശൂർ തളിക്കുളം സ്വദേശിയായ അനസ്​ പി.എയാണ്​. അലറി വിളിച്ച അനസിന്‍റെ വിളി മെസ്സി ആദ്യം കേട്ടി​ല്ലെങ്കിലും മകൻ തിയാഗോ ചൂണ്ടിക്കാണിച്ചതോടെ ശ്രദ്ധിച്ചു. തുടർന്ന്​ അനസിന്​​ മെസ്സി അഭിവാദ്യമർപ്പിച്ചു.


ഖത്തറിൽ ജോലി ചെയ്യുന്ന അനസ്​ അവധിക്കാലം ചിലവഴിക്കാനാണ്​ പാരിസിൽ എത്തിയത്​​. ജീവിതത്തിലെ അവിസ്​മരണീയ നിമിഷമെന്നാണ് സംഭവത്തെക്കുറിച്ച്​ അനസിന്​ പറയാനുള്ളത്​. ​

Tags:    
News Summary - malayali meet lionel messi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.