ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആര് കിരീടം ചൂടുമെന്ന കാത്തിരിപ്പ് നീളുന്നു. നിർണായക മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി സമനില വഴങ്ങിയതോടെയാണ് കാത്തിരിപ്പ് നീളാൻ കാരണം.
വെസ്റ്റ്ഹാം യുനൈറ്റഡാണ് സിറ്റിയെ സമനിലയിൽ തളച്ചത്. മത്സരത്തിന്റെ ആദ്യപകുതിയിൽ വെസ്റ്റ്ഹാം രണ്ട് ഗോളിന് മുന്നിലായിരുന്നു. ജാറോഡ് ബോവെന്റെ വകയായിരുന്നു രണ്ട് ഗോളും. രണ്ടാം പകുതിയുടെ തുടക്കത്തിൽ ജാക്ക് ഗ്രീലിഷ് സിറ്റിക്കായി ആദ്യ ഗോൾ നേടി. 69-ാം മിനിറ്റിൽ സെൽഫ് ഗോൾ ലഭിച്ചതോടെ സിറ്റിക്ക് ആശ്വാസമായി. അതേസമയം, 86-ാം മിനിറ്റിൽ സിറ്റിക്ക് ലഭിച്ച പെനാൽറ്റി സൂപ്പർ താരം മെഹ്റസ് പാഴാക്കി.
37 മത്സരങ്ങളിൽനിന്ന് 90 പോയിന്റാണ് സിറ്റിക്ക്. രണ്ടാം സ്ഥാനത്തുള്ള ലിവർപൂളിന് 36 മത്സരങ്ങളിൽനിന്ന് 86 പോയിന്റുണ്ട്. ലിവർപൂളിന് രണ്ട് മത്സരം ബാക്കിയുണ്ട്, സിറ്റിക്ക് ഒന്നും. അടുത്ത രണ്ട് മത്സരങ്ങളിൽ ലിവർപൂൾ ജയിക്കുകയും സിറ്റിക്ക് ജയിക്കാൻ സാധിക്കാതെ വരികയും ചെയ്താൽ ലിവർപൂൾ കിരീടമുയർത്തും.
മേയ് 18ന് സതാംപ്ടൺ, 22ന് വോൾവർഹാംപ്ടൺ വാണ്ടറേഴ്സ് എന്നിവരുമായിട്ടാണ് ലിവർപൂളിന്റെ അടുത്ത മത്സരങ്ങൾ. ആസ്റ്റൺ വില്ലയുമായിട്ടാണ് സിറ്റിയുടെ അവസാന മത്സരം. ഇതിൽ വിജയിച്ചാൽ സിറ്റിക്ക് കിരീടം ഉറപ്പിക്കാം. ഇനി ഇരു ടീമുകൾക്കും പോയിന്റ് തുല്യമായാൽ ഗോൾ ശരാരശി നോക്കും. നിലവിൽ സിറ്റിയാണ് ഇക്കാര്യത്തിൽ മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.